അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും; യുഡിഎഫ് എംപിമാരുടെ പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചു


റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കട ത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്ര ട്ടറി അനൂപ് ആന്റണി ഇന്ന് ഛത്തീസ്ഗഡിലെത്തും. അനൂപ് ആന്‍റണി ഇന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും യുഡിഎഫ് എംപിമാരുടെ പ്രതിനിധി സംഘവും ഛത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

കന്യാസ്ത്രീമാരുടെ അറസ്റ്റിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഛത്തീസ്ഗഡിലെ വൈദികർ ആവശ്യപ്പെട്ടു. കേരള ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ ഇടപെടണമെന്ന് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികൻ ഫാ.സാബു ജോസഫ് പറഞ്ഞു.

മനുഷ്യക്കടത്ത് നടന്നു എന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പ്രതികരണം വളരെ നേരത്തെ ആയിപ്പോയെന്നും സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാൽ സത്യം പുറത്തു വരുവെന്നും ഫാ. സാബു ജോസഫ് പറഞ്ഞു.


Read Previous

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; നിഷേധിച്ച് തലാലിന്റെ സഹോദരന്‍

Read Next

ചെസിൽ പുതു ചരിത്രം; വനിതാ ചെസ് ലോക ചാംപ്യനായി ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »