ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജറുസലം: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗര്‍ഭിണി അടക്കം 78 പേര്‍ക്ക് ദാരുണാന്ത്യം. ഖാന് യൂനിസ് നഗരത്തിന് സമീപം രണ്ടിടങ്ങളിലായുണ്ടായ ആക്രമണ ത്തിലാണ് 78 പേര് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുവതി മരിച്ചതിന് പിന്നാലെ ഉദരത്തിലെ കുരുന്ന് ജീവനെ പുറത്തെടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശസ്ത്രക്രിയ നടത്തി. കഠിനമായ പരിശ്രമത്തിലൂടെ ശിശുവിനെ പുറത്തെടുത്തെങ്കിലും അല്പ സമയത്തിനകം തന്നെ കുരുന്ന് ജീവനും പൊലിഞ്ഞു.
ആഹാരത്തിനായി കാത്ത് നില്‍ക്കുമ്പോഴാണ് 25 പേര് കൊല്ലപ്പെട്ടത്. പലസ്തീനികള്‍ക്ക് മരുന്നും ഭക്ഷ ണവും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി രാവിലെ 10 മുതല്‍ രാത്രി 8 വരെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന ചിന്ത ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും പറഞ്ഞിരുന്നു.
ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനാണ് ഏറെ പരിഗണന നല്‍കുന്നതെന്നും പലസ്തീ നിന് രാഷ്ട്ര പദവി നല്കുന്ന വിഷയത്തില്‍ ഇപ്പോള്‍ നിലപാടെടുക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസി ഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണ മെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ട ട്രംപ് അതിനായി 60 മില്യന്‍ ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
