ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ യ്ക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ ഉര്‍പന്നങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ നികുതി 50 ശതമാനമായി ഉയരും. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. മുന്നാഴ്ച കഴിഞ്ഞ് ഉത്തരവ് പ്രാബല്യത്തില്‍ വരും.
‘ഇന്ത്യയുമായി യു.എസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25 ശതമാനം തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്ന തുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ’- ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനം ജൂലൈ 30 ന് വന്നിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം തീരുവ ഇന്ത്യക്കാണ്. ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് പകരം തീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം പകരം തീരുവയും പിഴച്ചുങ്കവും ട്രംപ് പ്രഖ്യാപിച്ചത്.
അതിനിടെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തി നടപടി അനീതിയും ന്യായീകരിക്കാനാ വാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക ലക്ഷ്യം വെക്കുകയാണെന്നും പ്രസ്താ വന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കി യുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്.
മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയ യു.എസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 30 നാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിക്കുന്നത്. റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തിയില്ലെങ്കില്‍ അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ യു.എസ് ചുമത്തുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. തീരുവ വര്‍ധന ഓഗസ്റ്റ് 27 ന് നിലവില്‍ വരും. ഇതോടെ അമേരിക്ക ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ബ്രസീസിലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനവും കാന ഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവുമാണ് തീരുവ.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 27, 28 തിയതികളില്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കറും റഷ്യന്‍ സന്ദര്‍ശനം നടത്തും.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡോവലിന്റെ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ളതായി മാറി. റഷ്യയു മായുള്ള സഹകരണം തുടര്‍ന്നാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഉടനില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ഇന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നാണ് വിശദീകരണം. വ്യാപാര കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്നാണ് റഷ്യയുടെ പ്രതികരണം. മോസ്‌കോ യില്‍ പ്രതിരോധ വ്യവസായ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഡോവല്‍ നടത്തുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങല്‍, ഇന്ത്യയില്‍ അറ്റകുറ്റപ്പണി അടിസ്ഥാന സൗക ര്യങ്ങള്‍ സ്ഥാപിക്കല്‍, റഷ്യയുടെ സു 57 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടേക്കും.
