ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: രാജ്യവ്യാപകമായി ‘വോട്ട് മോഷണ’ ത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരുമായി ഓഗസ്റ്റ് 11 ന് ഈ വിഷയം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘വോട്ട് മോഷണം’ എന്ന ആരോപണം ഉന്നയിക്കുകയും വാര്‍ത്താ സമ്മേളന ത്തില്‍ വ്യാജ വോട്ടുകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രാജ്യവ്യാപക ക്യാമ്പയിന് ഒരുങ്ങുന്നത്.
ഭരണകക്ഷിയായ ബിജെപിക്കെതിരായി ഒരു രൂപരേഖ യോഗത്തിൽ അവതരിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, മഹിളാ കോൺഗ്രസ്, സേവാദൾ തുടങ്ങിയ മുന്നണി സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.കഴിഞ്ഞ 11 വർഷങ്ങളായി ഭരണത്തിലുള്ള ബിജെപിക്കെതിരെയുള്ള ഏറ്റവും വലിയൊരു ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.
രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ 4,000 കിലോമീറ്റർ സഞ്ചരിച്ച് രാജ്യത്തെ ഒന്നിപ്പി ക്കുക എന്ന സന്ദേശവുമായി 2022-ല്‍ ഭാരത് ജോഡോ യാത്ര നടത്തിയതിന് പിന്നാലെ അദ്ദേഹത്തിൻ്റെ പ്രതിച്ഛായ ഉയരുകയും ബിജെപിയും കള്ള പ്രചാരണങ്ങള്‍ പൊളിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തിരിച്ചുവരവിൻ്റെ പാതയിലാണ് കോണ്‍ഗ്രസ്. ‘വോട്ട് മോഷണ ‘ത്തിനെതിരെയുള്ള രാജ്യവ്യാപകമായ പ്രചാരണം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വ ത്തിലുള്ള ബിജെപി രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുകയാണെന്നും വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് പാർലമെൻ്ററി ജനാധിപത്യത്തെ നേരിട്ട് ആക്രമിക്കുകയാണെന്നും തെളിയിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
“വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവകാശം വളരെ പ്രധാനമാണ്. ഈ വോട്ട് മോഷണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്,” അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അഗം ചന്ദൻ യാദവ് പറഞ്ഞു. “ഭാവിയിലെ തെരഞ്ഞെടുപ്പുകൾ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമ്മർദ്ദം ചെലുത്തുക എന്നതും ഞങ്ങളുടെ പ്രചാരണത്തിൻ്റെ ലക്ഷ്യമായിരിക്കും,” അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഉണ്ടായ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് സംശയം പ്രകടിപ്പിച്ചതിനുശേഷം രാഹുൽ ഗാന്ധി വളരെക്കാലമായി ‘വോട്ട് മോഷണം’ ആരോപിച്ചു കൊണ്ടിരുന്നുവെങ്കിലും, ഓഗസ്റ്റ് 7 ന് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യത്ത് തന്നെ തെര ഞ്ഞെടുപ്പ് സുതാര്യതയെ കുറിച്ച് വലിയ ചോദ്യം ഉയര്‍ത്തി.
“സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും പുതുക്കിയതും കൃത്യവുമായ വോട്ടർ പട്ടിക നിലനിർത്താനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്. ഇസിഐ ഡാറ്റയെ അടിസ്ഥാനമാക്കി ചില വസ്തുതകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നാൽ പ്രശ്നം എവിടെയാണ്?തെരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലവും പരാതിയും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു പകരം, തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വന്തമായി അന്വേഷണം ആരംഭിക്കണമായിരുന്നു. ബിജെപിയുടെ ഒരു കൈത്താങ്ങായി തെരഞ്ഞെടുപ്പ് പാനൽ മാറി, കാരണം അവർ ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്,” -എഐസിസി അംഗം കുനാൽ ചൗധരി പറഞ്ഞു.
“രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിനുപകരം, അവരുടെ എല്ലാ പോൾ ഡാറ്റയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നതില് ഇസിഐ സത്യവാങ്മൂലം നൽകണം. ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള ഓരോ വ്യക്തിയുടെയും വോട്ടവകാശം സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്,” ചൗധരി കൂട്ടിച്ചേർത്തു.
“രാഹുൽ ഗാന്ധി വോട്ടർ പട്ടികയിലെ ക്രിതൃമത്വം തെളിയിച്ചു, സത്യവും വസ്തുതകളും എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ നിരത്തി. എന്നാൽ അവകാശവാദങ്ങളില്‍ സത്യമുണ്ടോ, എങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അതിനുശേഷം മാത്രമേ അന്വേഷണം നടക്കുകയള്ളൂവെന്നു മാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. സാങ്കേതിക കാര്യങ്ങളിൽ കുടുങ്ങിയപ്പോള്‍ അവര്‍ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്,” എഐസിസി അംഗം ഗുർദീപ് സപ്പൽ പറഞ്ഞു.
ബിജെപിക്കെതിരെ പോരാടുന്നതിനൊപ്പം, രാജ്യവ്യാപകമായുള്ള ‘വോട്ട് മോഷണ’ പ്രചാരണത്തിന് ചില നേട്ടങ്ങളുണ്ടാകുമെന്നും രാജ്യമെമ്പാടുമുള്ള സംഘടനയെ ബൂത്ത് തലത്തിലേക്ക് ഉയർത്തുന്നതിന് കോൺഗ്രസിനെ സഹായിക്കുമെന്നും പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ പറയുന്നു. ഇതുവരെ, മിക്ക ആളുകളും പാർട്ടി പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചി രുന്നത്, തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിശ്വസിച്ചിരുന്നു, ഇനി മുതൽ ബൂത്ത് തലം വരെയുള്ള വോട്ടർ പട്ടികയില്‍ ശ്രദ്ധകേന്ദ്രീകരിക്കും. കൃത്രിമത്വങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിന് കൂടുതല്‍ അംഗങ്ങളെ ആവശ്യമുണ്ട്. ഇത് കോൺഗ്രസിന് മാത്രമല്ല, മറ്റ് പാർട്ടികൾക്കും സഹായകമാകുമെന്നും ചന്ദൻ യാദവ് പറഞ്ഞു.
