Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും


തിരുവനന്തപുരം: സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച കേരളം ഡിജിറ്റല്‍ സാക്ഷരയിലും നേട്ടം കുറി യ്ക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 21 ന് സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി പ്രഖ്യാപി ക്കപ്പെടുമ്പോള്‍ 105 വയസുകാരനായ പെരുമ്പാവൂര്‍ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടില്‍ എം എ അബ്ദുള്ള മൗലവി ബാഖവിയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

ആശയ വിനിമയത്തിന്റെ പുതിയ ലോകത്തേക്ക് കീപാഡ് ഫോണില്‍ തുടങ്ങിയ അബ്ദുള്ള മൗലവിയുടെ യാത്ര ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിത്തില്‍ എത്തിനില്‍ക്കുകയാണ്. സംഭാഷണത്തിനുമാത്രമല്ല, വാര്‍ത്ത കാണുന്നതും ഖുര്‍ആന്‍ വായന കേള്‍ക്കുന്നതുമെല്ലാം ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിലാണ്. ഡിജിറ്റല്‍ ലോകത്തെ മനസിലാക്കാനും ഇടപെടാനും പ്രായം തടസമല്ലെന്ന് തെളിയിച്ച അബ്ദുള്ള മൗലവിയെ അഭിനന്ദിക്കാന്‍ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നേരിട്ട് എത്തും. തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനച്ചടങ്ങിലേക്ക് അബ്ദുള്ള മൗലവിയെ എം ബി രാജേഷ് നേരിട്ട് ക്ഷണിക്കും.

കൊവിഡ് മഹാമാരിക്കാലമാണ് അബ്ദുള്ള മൗലവി ബാഖവിയെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിച്ചത്. മക്കള്‍ നല്‍കിയ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം പഠിപ്പിച്ചത് തദ്ദേശ വകുപ്പിന്റെ ഡിജി കോ-ഓര്‍ഡി നേറ്റര്‍ സി ആര്‍ ജയ ആയിരുന്നു. കൊച്ചുമക്കളായ ഷാക്കില്‍ അലിയും അയിഷ നസീഫയുമാണ് യൂട്യൂബ് ഉള്‍പ്പെടെയുള്ള പുത്തന്‍ സംവിധാനങ്ങളേക്ക് എത്തിച്ചത്. ഇപ്പോള്‍ രാവിലെയുള്ള പത്ര വായന കഴിഞ്ഞാല്‍ ഡിജിറ്റല്‍ ലോകത്താണ് അബ്ദുള്ള മൗലവിയും.

ഡിജിറ്റല്‍ സാക്ഷരതയുടെ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകാന്‍ താത്പര്യ മുണ്ടെങ്കിലും പ്രായവും ആരോഗ്യവും അനുവദിക്കുമോ എന്ന ആശങ്കയിലാണ് അബ്ദുള്ള മൗലവി ബാഖവി. പോകാനായില്ലെങ്കിലും ഓണ്‍ലൈന്‍ ആയി പങ്കെടുക്കാനാകുമല്ലോ എന്നാണ് അബ്ദുള്ള മൗലവിയുടെ ആശ്വാസം.

മതപഠനത്തില്‍ ബാഖവി ബിരുദം നേടിയിട്ടുള്ള അബ്ദുള്ള മൗലവി നിലത്തെഴുത്ത് പഠിച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 30-ാംവയസ്സില്‍ പൈമറ്റം പള്ളിയില്‍ ഖത്തീബായി. ദക്ഷിണകേരള മതവിദ്യാ ഭ്യാസ ബോര്‍ഡിന്റെ മദ്രസ ഡിഒ ആയിരുന്നു. ഭാര്യ ആയിഷ മൂന്നുകൊല്ലംമുമ്പ് മരിച്ചു. മക്കള്‍: ബഷീര്‍ അലി, സൈനബ, അമീനുല്ല, അബ്ദുള്‍ ഹൈ, ഫൈസല്‍ അലി.


Read Previous

കൊച്ചിയിൽ നിന്ന് 44,000 രൂപ, തിരുവനന്തപുരത്ത് നിന്ന് 52,000; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ

Read Next

തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു; 32 കുട്ടികള്‍ക്ക് പരിക്ക്, ആരുടേയും നില ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »