Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലജ്ജാകരമായ പാവകളി, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല; ഗ്യാനേഷ്‌ കുമാറിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര


ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാർ നടത്തിയ വാർത്താ സമ്മേളനത്തി നെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂൽ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയത് ലജ്ജാകരമായ പാവകളിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടുമോഷണ ആരോപണങ്ങള്‍ തള്ളിക്കൊണ്ടായി രുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. രാഹുലിന്‍റെ ആരോപണങ്ങളെ അദ്ദേഹം പാടെ നിഷേധിച്ചിരുന്നു.

രാഹുൽ ഗാന്ധിയോട് വോട്ടു മോഷണ ആരോപണങ്ങൾക്ക് തക്കതായ കാരണങ്ങളോ സത്യവാങ്മൂലമോ സമർപ്പിക്കുവാനും അല്ലെങ്കിൽ താൻ നടത്തിയ പരാമർശത്തിന് രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ്‌ ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഈ ആരോ പണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് അർഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഓഗസ്‌റ്റ് 7- നായിരുന്നു രാഹുല്‍ വോട്ടുമോഷണ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ കണ്ടെ ത്തിയ വിവരങ്ങള്‍ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. കർണ്ണാടകയിലെ മഹാദേവപുരം നിയമസഭ മണ്ഡലത്തില്‍ നടന്ന വോട്ടുമോഷണത്തി ലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്. 1,00,250 വ്യാജവോട്ടര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നതാണ് അദ്ദേഹം പറഞ്ഞത്.

മഹാദേവപുരത്ത് ഒരു വിലാസത്തിൽ നിന്ന് 80 പേർ രജിസ്‌റ്റർ ചെയ്‌തതായി രാഹുൽ ഗാന്ധി ചൂണ്ടി ക്കാട്ടി. പോളിങ്‌ ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കോടതിയിൽ ചോദ്യം ചെയ്യ പ്പെടുന്നില്ലെങ്കിൽ 45 ദിവസത്തേക്ക് മാത്രമേ സിസിടിവി വെബ്‌കാസ്‌റ്റിങ് ദൃശ്യങ്ങൾ സംരക്ഷിക്കു ന്നുള്ളൂ എന്നും ആരോപിച്ചിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷനെതിരെ ( എസ്‌ഐആർ ) ഇന്ത്യാ സഖ്യനേതാക്കൾ പ്രതിഷേധം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ വിശദീകരണം നടത്തിയിട്ടും പ്രതിഷേധങ്ങൾ തുടർന്നു. എംപിമാരായ മല്ലികാർജുൻ ഖാർഗെ, അഖിലേഷ്‌ യാദവ്, അഭിഷേക് ബാനർജി, കനിമൊഴി എന്നിവരും പ്രതിഷേധത്തിൽ പങ്കു ചേർന്നു. ‘വോട്ട് ചോരി’ എന്ന് എഴുതിയ ബാനറുകളും പിടിച്ചുകൊണ്ടായിരുന്നു നേതാക്കൾ രംഗത്ത് എത്തിയത്.


Read Previous

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ആദ്യം 60 ദിവസം, രണ്ട് ഘട്ടങ്ങളിലായി ബന്ദി മോചനം

Read Next

വെടിനിര്‍ത്തലില്ല; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്, റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »