Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെടിനിര്‍ത്തലില്ല; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്, റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം തുടരും


വാഷിംഗ്ടണ്‍: റഷ്യ- യുക്രെയ്ന്‍ സമാധാന കരാര്‍ സംബന്ധിച്ച് വൈറ്റ് ഹൗസില്‍ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്- യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി കൂടിക്കാഴ്ച പൂര്‍ത്തിയായി . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള അലാസ്‌ക ഉച്ചകോടിക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ യൂറോപ്യന്‍ നേതാക്കളുടെ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായി രുന്നു.

എന്നാല്‍, ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തള്ളിയ ഇരു നേതാക്കളും അധിനിവേശത്തിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. യുക്രെയ്‌ന് എല്ലാ പിന്തുണയും ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. അനിശ്ചി തകാല സമാധാനത്തിലാണ് ശ്രമിക്കുന്നതെന്നും വെടിനിര്‍ത്തല്‍ എന്നത് യുദ്ധത്തിന്റെ അവസാനം അല്ലെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ന്റെ സുരക്ഷയില്‍ യുഎസ് ഇടപെടെമെന്നും ട്രംപ് പറഞ്ഞു.

ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റലിക്കായി ജോര്‍ജിയ മെലോണി, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത പ്രമുഖര്‍. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് യുക്രെയ്നെയും യൂറോപ്പിനെയും സംരക്ഷിക്കലാണ് ദൗത്യ ലക്ഷ്യമെന്നാണ് സംഘം നല്‍കുന്ന സൂചന,.

വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ‘ആക്രമണവും പുതിയ അധിനിവേശ ശ്രമങ്ങളും പുടിന്‍ സ്വമേധയാ ഉപേക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കരുത്. അതുകൊണ്ടാണ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും സംയുക്ത സമ്മര്‍ദ്ദം ആവശ്യമായി വരുന്നതെന്ന് സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. വിശ്വസ നീയവും നിലനില്‍ക്കുന്നതുമായ സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലെന്‍സ്‌കിയുടെ വരവിനോടനുബന്ധിച്ച് യുക്രെയ്നിലെ കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയിരുന്നു. റഷ്യന്‍ മിഗ്-31 വിമാനം പറന്നുയര്‍ന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് യുക്രേനിയന്‍ വ്യോമസേന അറിയിച്ചു.

റഷ്യയുമായുള്ള സമാധാന കരാറിനെച്ചൊല്ലി അമേരിക്കയും യൂറോപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ നിരീക്ഷകര്‍ കാണുന്നത്. അലാസ്‌കയില്‍ നടന്ന പുടിനുമായുള്ള ചര്‍ച്ചയില്‍ തന്ത്ര പ്രധാനമായ ചില പ്രദേശങ്ങള്‍ വിട്ടു നല്‍കുന്നത് ഉള്‍പ്പെടെ വലിയ ഇളവുകള്‍ക്കായി യുക്രെയ്നിനെ ട്രംപ് സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന ആശങ്ക യൂറോപ്യന്‍ നേതാക്കള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ, യുക്രെയ്നിന്റെ താല്‍പര്യങ്ങക്കാണ് യൂറോപ്യന്‍ നേതാക്കളും ഒന്നിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഫെബ്രുവരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപും അദ്ദേഹത്തി ന്റെ ഡെപ്യൂട്ടി ജെഡി വാന്‍സും സെലെന്‍സ്‌കിയെ പരസ്യമായി വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു.


Read Previous

ലജ്ജാകരമായ പാവകളി, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല; ഗ്യാനേഷ്‌ കുമാറിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര

Read Next

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശുഭാന്‍ഷു ശുക്ല; സമ്മാനമായി അപൂര്‍വമായ ആ ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »