Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നടിക്കെതിരെ കേസ് കൊടുക്കണം’; വാട്‌സാപ്പ് ഗ്രൂപ്പിൽ വനിതാ നേതാവ് ‘പ്രസിഡന്റ് പെണ്ണുപിടിയനല്ലെന്ന് കാണിച്ചുകൊടുക്കണം,


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടനയ്‌ക്കുള്ളിലും രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. പ്രതികരിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും വനിതാ നേതാക്കളാണ്.

‘തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ രാഹുൽ മാറി നിൽക്കണം. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങൾ കേൾക്കുന്നത്. ആരോപണങ്ങൾ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. മാദ്ധ്യമങ്ങളിൽ വെണ്ടയ്‌ക്ക അക്ഷരത്തിൽ വാർത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണം. ഇത്തരം ആരോപണങ്ങൾ വന്നാൽ മാറി നിൽക്കുന്നതാണ് രീതി. പെൺകുട്ടികൾ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്. അവരെ കൂടി ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് രാഹുൽ പ്രതികരിക്കണം ‘, എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവി സ്‌നേഹ ഗ്രൂപ്പിൽ പറഞ്ഞത്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യരുതെന്നാണ് ചില ഭാരവാഹികൾ ആവശ്യപ്പെട്ടത്.

‘രാഹുൽ മാങ്കൂട്ടത്തിൽ ആണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് നടി പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആരാണ്? ഈ വിഷയത്തിൽ ആ പെൺകുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കുണ്ട്. നിങ്ങൾ ഇതിനൊരു കൃത്യമായ മറുപടി കൊടുക്കണം’ – എന്നാണ് മറ്റൊരു വനിതാ നേതാവ് വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്‌ദസന്ദേശം.


Read Previous

കെഎംസിസി ഗ്രാന്റ് – റയാൻ സൂപ്പർ കപ്പ്. ആധികാരിക വിജയവുമായി കണ്ണൂർ സെമിയിൽ

Read Next

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാലുപേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »