ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: വോട്ടര്‍ അധികാർ യാത്ര ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമായി മാറിയെന്ന് കോണ്‍ഗ്രസ്. വരും ദിവസങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപനം.
തെലങ്കാന, ഹിമാചൽപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും യാത്രയിൽ പങ്കെടുക്കു മെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ-ചാർജായ കെസി വേണുഗോപാല്‍ അറിയിച്ചു. “വോട്ട് ചോരിക്കെതിരായ ചരിത്രപരമായ പ്രക്ഷോഭമായി വോട്ടർ അധികാർ യാത്ര മാറുമ്പോൾ, ബിഹാറിലെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെ ഇത് സ്വാധീനിക്കും. ഇന്ത്യ സഖ്യത്തിലെയും കോൺഗ്രസിലേയും പ്രമുഖ നേതാക്കള്‍ വരും ആഴ്‌ച യാത്രയിൽ പങ്കുചേരും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സമയങ്ങളിലായി നിരവധി നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്ന ഷെഡ്യൂളും അദ്ദേഹം പങ്കുവച്ചു. ഓഗസ്റ്റ് 26 മുതല്‍ 27 വരെ പ്രിയങ്ക ഗാന്ധി, ഓഗസ്റ്റ് 27 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഓഗസ്റ്റ് 29 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഓഗസ്റ്റ് 30 ന് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരാണ് യാത്രയില്‍ ചേരുന്നത്.
വരും ദിവസങ്ങളിൽ സോറൻ, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു, മുതിർന്ന പ്രതിപക്ഷ നേതാക്കൾ എന്നിവരും പങ്കെടുക്കുകയും റാലിക്ക് കൂടുതൽ ശക്തി പകരുകയും ചെയ്യുമെന്ന് വേണുഗോപാൽ പറഞ്ഞു.
ഞായറാഴ്‌ച സസാറാമിൽ നിന്ന് ആരംഭിച്ച് വെള്ളിയാഴ്‌ച ഭഗൽപൂരിൽ എത്തിയ യാത്ര, കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്ര പോലെ കാൽനടയായും വാഹനങ്ങളിലുമായി ഒരു ഹൈബ്രിഡ് രീതിയിലാണ് നടത്തുന്നത്. കതിഹാർ, പൂർണിയ, അരാരിയ, സുപൗൾ, മധുബനി, ദർഭംഗ, സിതാമർഹി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, ഛപ്ര, അറ എന്നിവിടങ്ങളിലൂടെയും റാലി കടന്നുപോകും.
വോട്ടുമോഷണം അനുവദിക്കില്ലെന്ന് രാഹുല്‍
ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഒരുമിച്ച് നിന്ന് വോട്ടുകൾ മോഷ്‌ടിക്കുകയാണെന്നും ആരുടെയും വോട്ടുകൾ മോഷ്‌ടിക്കാൻ അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുത്താണ് രാഹുല്‍ ഗാന്ധി ‘വോട്ടർ അധികാർ യാത്ര’യ്ക്ക് തുടക്കം കുറിച്ചത്. വോട്ടർ പട്ടികയുടെ സൂക്ഷ്‌മ പരിശോധന (സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ, എസ്‌ഐആർ) എന്ന പേരില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവുമാണിത്.
വോട്ടവകാശം സംരക്ഷിക്കാനും ഭരണഘടനയെ രക്ഷിക്കാനുമുള്ള യുദ്ധമാണ് ഈ യാത്രയെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. രാജ്യമെമ്പാടുമുള്ള ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ മോഷ് ടിക്കപ്പെടുന്നു. വോട്ടുകൾ മോഷ്‌ടിക്കാൻ ബിഹാറിൽ എസ്‌ഐആർ നടപ്പിലാക്കുന്നു.
ഇത് തങ്ങൾ അനുവദിക്കില്ലെന്ന് പറയാനാണ് ഈ യാത്ര നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പ മാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്ര സര്‍ക്കാ രിനെതിരെയും യാത്രയിലുടനീളം രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
