Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അണക്കെട്ടുകള്‍ തുറക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ ഒന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ച് പാകിസ്ഥാന്‍


ഇസ്ലമാബാദ്: കനത്ത മഴയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടുകള്‍ തുറക്കുമെന്ന് പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം ആളുകളെ പാകിസ്ഥാന്‍ ഒഴിപ്പിച്ചു.

പഞ്ചാബിലെ മധോപൂര്‍, രഞ്ജിത്ത് സാഗര്‍ അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ സത്ലജ്, രവി, ചെനാബ് നദിക്കരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളെയാണ് പാകിസ്ഥാന്‍ ഒഴിപ്പിച്ചത്.രഞ്ജിത്ത് സാഗര്‍ അണക്കെട്ട് നിലവില്‍ തുറന്ന് കഴിഞ്ഞു. മധോപൂര്‍ അണക്കെട്ട് താമസിയാതെ തുറക്കുമെന്നാണ് വിവരം. ആഴ്ചകളായി തുടരുന്ന കനത്ത മഴയും തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും കാരണം ഇരു രാജ്യങ്ങളും പ്രതിസന്ധിയിലാണ്.

അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ തുറന്ന് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കനത്ത പ്രളയമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ജമ്മു കാശ്മീരിലെ ഒട്ടുമിക്ക നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും സമാന സ്ഥിതിയാണ്. ഇന്ത്യ രണ്ടാമത് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ തന്നെ തങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചുവെന്നാണ് പാകിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധധികൃതര്‍ പറഞ്ഞു.

ഏകദേശം 34000 ആളുകള്‍ സ്വമേധയാ ഒഴിഞ്ഞപോയി. ജനങ്ങളെ സഹായിക്കുന്നതിനായി സൈനികരെ യും വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാനില്‍ 800 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നശിക്കുകയും ചെയ്തു.


Read Previous

ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു

Read Next

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 28 പേര്‍ക്കെതിരെ കേസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »