Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് ഓളപ്പോര്’, വള്ളംകളി ചരിത്രത്തില്‍ ഒരു പെണ്‍ശബ്‌ദം; നെഹ്‌റുട്രോഫി ഔദ്യോഗിക ഗാനം ആലപിച്ച് അമൃത സുരേഷ്


പുന്നമടക്കായലിലെ ജലമാമാങ്കത്തിന് ഇനി രണ്ടുനാള്‍ മാത്രം. ഓളപ്പരപ്പിലെ രാജാവിനെ കാത്ത് ആലപ്പുഴ ജില്ല വള്ളംകളി ആവേശത്തിലാണ്. 71 ാം മത് നെഹ്റു ട്രോഫിയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. 21 ചുണ്ടനും വനിതകള്‍ തുഴയുന്ന ആറ് വള്ളങ്ങളും അടക്കം 75 കളി വള്ളങ്ങളാണ് പുന്നമടക്കായലില്‍ ഇറങ്ങുക. ഇപ്പോഴിതാ നെഹ്റു ട്രോഫി വള്ളം കളിയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായി ഒരു സ്‌ത്രീയുടെ ശബ്‌ദത്തിലാണ് ഔദ്യോഗിക ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

71–ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനമായ ‘ഓളപ്പോര്’ ആലപിക്കാനുള്ള അവസരം ലഭിച്ചത് ഗായിക അമൃത സുരേഷിനാണ്. എം.ജി.ശ്രീകുമാറും സുദീപ് വാര്യരും സച്ചിൻ വാര്യരുമൊക്കെ പാടിതെളിഞ്ഞ അരങ്ങിലേക്കാണ് അമൃത സുരേഷും കടന്നു വന്നിരിക്കുന്നത്.

ഗൗതം വിന്‍സന്‍റ് തന്നെയാണ് ഇത്തവണയും ഗാനം ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷമായി വള്ളംകളി പാട്ടിന് സംഗീതമൊരുക്കിയ ഗൗതം തന്നെയായിരുന്നു. വള്ളംകളിയുടെ ഔദ്യോഗിക ഗാനത്തിനായി ഒരു സ്‌ത്രീശബ്ദം ഉപയോഗിച്ചതിന്‍റെ സന്തോഷം അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

“ഇത് ഒരു പാട്ട് മാത്രമല്ല, എന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്. 71-ാമത് വള്ളംകളിയുടെ ഔദ്യോഗിക ഗാനത്തിന്‍റെ ശബ്ദമാകാനും, വള്ളംകളി ചരിത്ര ത്തില്‍ ആദ്യത്തെ വനിതാ ശബ്ദമായിത്തീരാനും കഴിഞ്ഞത് എനിക്ക് അതീവ വികാരഭരിതമായ അനുഭവമാണ്. ചരിത്രത്തിന്റെ ഭാഗമാകാനായതുതന്നെ എന്നെന്നേക്കും അഭിമാനത്തോടെ സ്മരിക്കുന്ന നിമിഷമാണ്. ഈ കലാസൃഷ്ടി സൃഷ്ടിച്ച് എന്നെയും ഈ യാത്രയുടെ ഭാഗമാക്കിയ എന്‍റെ സഹോദരന്‍ ഗൗതം വിന്‍സന്‍റിനോടും ഹൃദയംഗമമായ നന്ദി”- അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഗാനം മാത്രമല്ല ഗാനരംഗത്തിലും ഇത്തവണ വ്യത്യസ്‌തത കൊണ്ടുവന്നിട്ടുണ്ട്. ഗാനരംഗത്തില്‍ ആലപ്പുഴയുടെ മനോഹാരമായ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

വള്ളംകളിയുടെ മൂഡ് കിട്ടുന്ന തരത്തിലുള്ള പാട്ടാണിതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നുണ്ടെന്നും പ്രേക്ഷകര്‍ കുറിക്കുന്നുണ്ട്. ഓളപ്പോര് ഗാനത്തിന് മനോഹരമായ വരികൾ ഒരുക്കിയിരിക്കുന്നത് ജയൻ തോമസാണ്. അരുൺ തിലകനും ലിയോ ജോഷിയുമാണ് ദൃശ്യാവിഷ്‌കാരം.

ഓഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. സി- ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനമുള്ളത്. ആഴപ്പുഴ, കോട്ടയം , പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ വഴിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ട്.


Read Previous

അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

Read Next

ഉത്രാടത്തിന് പുതിയ ന്യൂനമർദം, ഓണം ഇത്തവണ വെള്ളത്തിലായേക്കും; സംസ്ഥാനമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »