Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊട്ടാൽ പൊള്ളും; ഇന്ന് മാത്രം കൂടിയത് 1200 രൂപ, സർവകാല റെക്കാർഡിൽ സ്വർണം, 80000 കൊടുത്താലും ഒരു പവൻ കിട്ടില്ല


കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. ഇന്ന് മാത്രം പവന് 1200 രൂപയാണ് കൂടിയത്. ഇതോടെ വില 76960 രൂപയായി ഉയർന്നു. അതായത് 77000ത്തിന് വെറും നാൽപ്പത് രൂപ മാത്രം കുറവ്. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 9670 രൂപയായി.

എന്നാൽ 77000 അല്ലെങ്കിൽ 78,000 നൽകിയാൽപ്പോലും ഒരു പവൻ സ്വർണം ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ജി എസ് ടിയും പണിക്കൂലിയുമൊക്കെ കൂട്ടിവരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 83,000 രൂപയെങ്കിലും നൽകേണ്ടിവരും. പണിക്കൂലി കൂടിയ ആഭരണമാണ് വാങ്ങുന്നതെങ്കിൽ വില വീണ്ടും ഉയരും.


ഈ മാസത്തെ ഏറ്റവും കുറവ് സ്വ‌ർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. വിവാഹസീസണിൽ സ്വ‌ണവില വർദ്ധിക്കുന്നത് ആഭരണം വാങ്ങാൻ കാത്തിരുന്നവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10,​000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.


ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയരാൻ തുടങ്ങിയത്. ഡൊണാൾഡ് ട്രംപിന്റെ വഴിവിട്ട നയ സമീപനം ആഗോള തലത്തിൽ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന ആശങ്കയിൽ നിക്ഷേപകർ ഡോളറിനെ കൈവെടിഞ്ഞതാണ് സ്വർണത്തിന് പ്രിയം വർദ്ധിച്ചത്. ഇതോടെ കേരളത്തിലും സ്വർണ വില റെക്കാർഡ് കീഴടക്കി മുന്നേറാൻ തുടങ്ങി.


Read Previous

മകന്റെ ക്രൂരമർദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Read Next

കുറോമി വേണ്ട, ലബുബു കുഴപ്പക്കാരനല്ല; ഒമാനിൽ പാവകൾ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »