Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഹാർ കരട് വോട്ടർപ്പട്ടിക; 89 ലക്ഷം വോട്ടർമാരുടെ ആധികാരികത ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ്, പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ


പാട്‌ന: ബിഹാർ കരട് വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട് 89 ലക്ഷം വോട്ടർമാരുടെ ആധികാരികതയിൽ പരാതി ഉന്നയിച്ച് കോണ്‍ഗ്രസ്. ബിഹാർ ചീഫ് ഇലക്ഷൻ കമ്മിഷൻ ഓഫിസർക്ക് പരാതികള്‍ കൈമാറി. 89 ലക്ഷം വോട്ടർമാരുടെ പേര് പട്ടികയിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച കോണ്‍ഗ്ര സിൻ്റെ പരാതി പരിശോധിക്കുമെന്ന് കമ്മിഷൻ അറിയിച്ചു.

ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി. കഴിഞ്ഞ രണ്ട് ദിവസത്തിൽ ഏകദേശം 89 ലക്ഷം വോട്ടർമാരുടെ ലിസ്റ്റാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് ബിഹാർ ചീഫ് ഇലക്‌ടറൽ ഓഫിസർ വിനോദ് സിങ് ഗുഞ്ചിയാൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശങ്ങള്‍ അനുസരിച്ച്, വോട്ടർമാരെ ഉൾപ്പെടുത്തുന്നതോ നീക്കം ചെയ്യുന്നതോ ആയ വിവരങ്ങള്‍ രാഷ്ട്രീയ പാർട്ടികൾ നിയമിച്ച ബൂത്ത് ലെവൽ ഏജൻ്റുമാരുടെ (ബിഎൽഎ) സത്യവാങ്മൂലങ്ങൾക്കൊപ്പം അവർ നൽകുന്ന ‘ഫോം 7’ൽ മാത്രമേ നൽകാവൂ എന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

തെറ്റായ പേരു വിവരങ്ങളെ കുറിച്ചുള്ള പരാതികള്‍ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് സമർപ്പി ക്കണമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബിഹാറിലെ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (SIR) നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നൽകിയ പരാതികള്‍ അതത് ഉചിതമായ നടപടിക്കായി ബന്ധപ്പെട്ട ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫിസ ർമാർക്ക് അയയ്‌ക്കുന്നുവെന്നും കമ്മിഷൻ അറിയിച്ചു.


Read Previous

പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?

Read Next

ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം,യുഎസിന് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »