ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുക്കം: . കക്കാട് കാളിയതോടിക സ്വദേശി കെ സി മുഹമ്മദ് ഹാജി (96) നിര്യാതനായി,വാര്‍ദ്ധക്യ സഹജമായ അസുഖത്തല്‍ കുറച്ചുനാളായി കിടപ്പിലായിരുന്നു ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. വലിയൊരു മനുഷ്യസ്നേഹിയായിരുന്നു കെ സി ഹാജി,
മനുഷ്യരോട് എന്നും സ്നേഹവും, സഹവർത്തിത്വവും പുലർത്തിപ്പോന്ന വ്യക്തി,. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത മഹാ വ്യക്തിത്വം. തന്നോട് ആരെങ്കിലും വെറുപ്പ് കാണിച്ചാലും തിരിച്ചു കാണിക്കാത്ത നിഷ്കളങ്ക മനസിന്റെ ഉടമയാണ് കെ.സി. മുഹമ്മദ് ഹാജി. കക്കാട് കാളിയതോടികയിൽ ആണ് മുഹമ്മദ് ഹാജിയുടെ ജനനം
വലിയപറമ്പ് & സർക്കാർ പറമ്പ് മഹല്ലിലെ ഏറ്റവും പ്രായം ചെന്ന കാരണവർ ആണ് കെസി ഹാജി. ദീർഘകാലം മരക്കച്ചവടം നടത്തിയാണ് ജീവിച്ചത്.വലിയ കുടുംബത്തിന്റെ ഏക അത്താണിയായി രുന്നു. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചു.ചെറുപ്പത്തിൽ കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞ ജീവിതം നയിച്ച ഒരു കുടുംബസ്നേഹിയാണ് അദ്ദേഹം. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് കാല ക്രമേണ സാമ്പത്തികമായി ഉന്നതിയിൽ എത്തി. വാർദ്ധക്യ ജീവിതം വളരെ സന്തോഷത്തോടു കൂടി മക്കളോടും, പേരമക്കളോടും കൂടെ ഒന്നിച്ചു ജീവിക്കാനും അദേഹത്തിന് സാധിച്ചു
മർഹൂം മൂലയിൽ അബ്ദുസ്സലാം ഹാജി, കാക്കാട് തോട്ടത്തിൽ കമ്മുണി ഹാജി, തോട്ടത്തിൽ ഹുസൈൻ ഹാജി, മേലെപൂളമണ്ണിൽ അഹമ്മദ് ഹാജി, തോട്ടത്തിൽ ഉണ്ണിക്കമ്മു ഹാജി, ഗോശാലക്കൽ അഹമ്മദ് കുട്ടി ഹാജി തുടങ്ങിയവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന വ്യക്തിയാണ്. വലിയപറമ്പ് മഹല്ല് മെമ്പറായും, പിന്നീട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വലിയപറമ്പ് പള്ളിയിൽ വെള്ളിയാഴ്ച വയളിന്ന് വരുന്ന മുത്ത: അല്ലിംങ്ങളെ (മൊയില്യാർ കുട്ടികളെ) ഉച്ച ഭക്ഷണത്തിന്നു വീട്ടിലേക്ക് കൂട്ടികൊണ്ട് പോകൽ അദ്പദേഹ ത്തിന്‍റെ പതിവായിരുന്നു. പിന്നീട് സർക്കാർപറമ്പ് മഹല്ല് രൂപീകരിക്കപ്പെട്ടപ്പോൾ, അവിടുത്തെ ഭാരവാഹിയും കാരണവരുമായി ചുമതലകൾ നിർവഹിച്ചു. മദ്രസയും പള്ളിയും നിർമ്മിക്കുന്നതിനായി തന്റെ സ്വന്തം സ്ഥലം ദൈവമാർഗത്തിൽ ദാനം ചെയ്തുകൊണ്ട് സർക്കാർപറമ്പ് മഹല്ലിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ ഈ നല്ല പ്രവർത്തിവിശ്വാസികളായ ഒരുപാട് പേർക്ക് വലിയൊരു അനുഗ്രഹമായി മാറിയത് ചരിത്രം
ഭാര്യ ഫാത്തിമ ആറു മക്കള്‍ അബ്ദുറഷീദ് മാസ്റ്റർ, ജബ്ബാർ സഖാഫി, അബൂബക്കർ, ഉമ്മർ മുക്കം, കദീജ, അബ്ദുറഹ്മാൻ മാസ്റ്റർ, മുക്കം വലിയപറമ്പ് സർക്കാര്പറമ്പ് പള്ളിയില്‍ നടക്കും.റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കത്തിന്‍റെ പിതാവാണ് മരണപെട്ട കെ.സി. മുഹമ്മദ് ഹാജി .
കെ സി മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖംരേഖപെടുത്തുന്നതായി ഫോര്‍ക ഭരണസമിതിയും അംഗസംഘടന നേതാക്കളും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
