Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറയ്‌ക്കും, ആയുധങ്ങൾക്ക് ഒരിക്കലും വഴങ്ങില്ല’; ട്രംപിൻ്റെ പരാമർശത്തിനെതിരെ മനീഷ്‌ തിവാരി


ന്യൂഡൽഹി: യുഎസിന്‍റെ ഭീഷണിയ്‌ക്ക് മുമ്പില്‍ ഒരിക്കലും ഇന്ത്യ തലകുനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ്‌ തിവാരി. വിഷയം തീരുവയല്ല മറിച്ച് ആത്മാഭിമാനവും അന്തസുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും ഇരുണ്ടതും നിഗൂഢവുമായ ചൈനയുടെ പക്ഷത്തെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവനക്ക് പിന്നാലെയാണ് മനീഷ്‌ തിവാരിയുടെ പ്രതികരണം.

ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം. എന്നാല്‍ യുഎസിന്‍റെ ഭീഷണിക്ക് മുമ്പില്‍ ഒരിക്കലും മുട്ടു മടക്കില്ലെന്നും തിവാരി എക്‌സില്‍ കുറിച്ചു. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെ നിലവിലെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“പീറ്റർ നവാരോയെപ്പോലെയുള്ളവർക്കും ട്രംപിനെ പോലുള്ളവർക്കും മനസിലാകാത്തത് താരിഫു കളെക്കുറിച്ചല്ല, ആത്മാഭിമാനത്തെയും അന്തസിനെയും ബഹുമാനത്തെയും കുറിച്ചാണ്. നമ്മൾ സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടീഷുകാരെ യുദ്ധം ചെയ്‌ത് പരാജയപ്പെടുത്തി. ഇന്ത്യ ശക്തമായ ആയുധങ്ങൾക്ക് ഒരിക്കലും വഴങ്ങില്ലെന്നും” മനീഷ് തിവാരി പറഞ്ഞു.

റഷ്യയും ഇന്ത്യയും ഇരുണ്ട ചൈനയോട് പക്ഷം ചേർന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ദി ട്രൂത്തിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് എന്നിവർ എസ്‌സിഒ ഉച്ച കോടിയിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ വിവാദപരമായ പരാമർശം. ഇന്ത്യയും റഷ്യയും ചൈനയുടെ ഇരുണ്ട പക്ഷം ചേർന്നു. ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ ചിത്രം പങ്കുവച്ചതിൻ്റെ ഏതാനും ദിവസത്തിന് ശേഷമാണ് ട്രംപ് പ്രതികരിച്ചത്.

വിമർശിച്ച് പ്രമുഖർ: ഇന്ത്യക്കെതിരെയുള്ള അമേരിക്കയുടെ നിലപാടിൽ ട്രംപിനെ വിമർശിച്ച് മുൻ യുഎസ് എൻഎസ്എയും പ്രസിഡൻ്റും ഡൊണാൾഡ് ട്രംപിൻ്റെ വിശ്വസ്‌തനുമായിരുന്ന ജോൺ ബോൾ ട്ടനും മുൻ ബൈഡൻ അഡ്‌മിനിസ്‌ട്രേഷനും എത്തിയിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തി പ്പെടുത്താനുള്ള പതിറ്റാണ്ടുകളുടെ ശ്രമങ്ങളെ ട്രംപ് തകർത്തെന്നും വിമർശനമുണ്ടായിരുന്നു. മുൻ പ്രസിഡന്‍റ് ജോ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴായെന്നും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.


Read Previous

ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് കരുതുന്നില്ല, മോദി മഹാനായ നേതാവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്

Read Next

എസ്.ഐ അടക്കം 4 പേർക്ക് അതിവേഗം സസ്പെൻഷൻ കുന്നംകുളം മർദ്ദനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »