Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിനെട്ടാം വർഷവും മുടങ്ങാതെ വാനര സദ്യയൊരുക്കി ഒരു ഗ്രാമം; കൂട്ടമായെത്തി ഓണം ആഘോഷിച്ച് കുട്ടിക്കുരങ്ങന്മാർ


കാസർകോട്: ചക്കയും ക്യാരറ്റും ആവോളം വായ്ക്കകത്താക്കി വാനരപ്പട ഇത്തവണയും ഓണസദ്യ യുണ്ടു. ഇടയിലെക്കാട് കാവിലെ വാനരസംഘത്തിനാണ് തുടർച്ചയായി പതിനെട്ടാമത്തെ വർഷം 18 വിഭവങ്ങൾ കൂട്ടി ഒരു ഗ്രാമം ഓണസദ്യ ഒരുക്കിയത്. മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരർക്ക് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് തൂശനിലയിൽ ഓണസദ്യ വിളമ്പിയത്.

സദ്യ ആരംഭിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചതിന് മുക്കാൽ മണിക്കൂർ മുമ്പെ തന്നെ സദ്യയുണ്ണാൻ വാനരപ്പടയെത്തിയിരുന്നു. സംഘാടനത്തിൻ്റെ ഭാഗമായി അലങ്കരിച്ചു തൂക്കിയിട്ട പൂക്കൾ വലിച്ചെറി ഞ്ഞും ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചും അവർ ധൃതികൂട്ടി. വാനരർക്ക് കഴിഞ്ഞ രണ്ടുദശകക്കാല മായി മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയിരുന്നത് ചാലിൽ മാണിക്കമ്മയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മാണിക്കമ്മയുടെ വീട്ടിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ബാലവേദി പ്രവർത്തകരും മുതിർന്നവരും കൂടെ തയാറാക്കിയത്.

മാണിക്കമ്മ കുട്ടിപ്പടയ്ക്ക് വിഭവങ്ങൾ കൈമാറി. പിന്നീട് ഓണപ്പാട്ടുകൾ പാടി കാവിനരികിലേക്ക് കുട്ടികളുടെ ഘോഷയാത്ര ആയിരുന്നു. അതിനു ശേഷം സദ്യ വിളമ്പലും. വാഴയിലയിൽ ആദ്യം ഉപ്പു ചേർക്കാത്ത ചോറും പിന്നെ മറ്റ് വിഭവങ്ങളും നിരത്തി. ആർത്തി മൂത്ത ചില വാനര കുട്ടികൾ വിളമ്പലിനിടയിൽത്തന്നെ കലപില കൂട്ടി. ചക്കയോടായിരുന്നു ഏറെ പ്രിയം. വായിൽ നിറച്ചും ഇരുകൈകളിൽ പിടിച്ചും ചക്ക പ്രിയം അവർ കാട്ടി. ചക്കയുടെ സീസൺ അല്ലാത്തതിനാൽ കരിവെള്ളൂരിൽ നിന്നായിരുന്നു സംഘാടകർ ചക്ക കൊണ്ടുവന്നത്.

പതിനെട്ടാം വർഷം 18 വിഭവങ്ങൾ

പതിനെട്ടാം വർഷത്തോടനുബന്ധിച്ച് 18 വിഭവങ്ങൾ… പഴങ്ങളുടേയും പച്ചക്കറികളുടേയും ഒരു നീണ്ട നിരയായിരുന്നു ഇലയിൽ. ക്യാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം വത്തക്ക, പൈനാപ്പിൾ, വെള്ളരി, സബർ ജില്ലി, മത്തൻ, കോവയ്ക്ക, സർബത്തിൻ കായ എന്നീ 18 ഇനങ്ങളാണ് പതിനെട്ടാമത്തെ സദ്യയിൽ വിഭവങ്ങളായി വിളമ്പിയത്.

സദ്യ ഒരുക്കി ഗ്രന്ഥശാല പ്രവർത്തകർ

ഹരിത പെരുമാറ്റ ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിലാണ് സദ്യയ്‌ക്കൊപ്പം കുടിക്കാനുള്ള വെള്ളം നൽകിയത്. കാവിലെത്തുന്ന സഞ്ചാരികൾ കൊടുക്കുന്ന പലതരം ഭക്ഷണങ്ങൾ കുരങ്ങുകളുടെ പ്രത്യുത്പാദന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥശാല ആരോഗ്യകരമായ സദ്യ ഒരുക്കി വരുന്നത്. ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രമല്ലെന്നും സകലജീവ ജാലങ്ങൾക്കും കൂടിയുള്ളതാണെന്നും ഗ്രന്ഥാലയം നടത്തിവരുന്ന വൈവിധ്യമാർന്ന പ്രകൃതി സംരക്ഷ ണ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.

ഹൊസ്‌ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്ത കൻ ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, വി റീജിത്ത്, എം ഉമേശൻ, പി വി സുരേശൻ,വി ഹരീഷ്, കെ വി രമണി, വി വി സിന്ധു, സി ജലജ എന്നിവർ നേതൃത്വം നൽകി.

90കളിൽ കുരങ്ങുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത് ആശങ്ക സൃഷ്‌ടിച്ചിരുന്നു. പിന്നീടാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായതെന്ന് സംഘാടകർ പറയുന്നു. കൊവിഡ് കാലത്തും സദ്യ മുടക്കിയിരു ന്നില്ല. പെരുമാറ്റച്ചട്ടം പാലിച്ച് സദ്യവട്ടം ചുരുക്കിയിരുന്നു. കാഴ്‌ചയുടെ കൗതുകം പങ്കിടാൻ അടുത്ത ഗ്രാമങ്ങളിൽ നിന്നും ധാരാളം ആളുകളെത്തി.

പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം

വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. 87 ഇനം പക്ഷികളില്‍ 11 ഇനം നീര്‍പ്പക്ഷികളും 53 കാട്ടുപക്ഷികളും ഉള്‍പ്പെടുന്നു. കിന്നരിപ്പരുന്ത്, ചുട്ടിപ്പരുന്ത്, മീന്‍ കൂമന്‍, കാട്ടുമൂങ്ങ എന്നിവ അപൂര്‍വ ഇനം പക്ഷികളാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാവില്‍ കാണാം. അപൂര്‍വമായി കാണുന്ന ഏറെ ഔഷധ പ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്‌പീഷീസുകള്‍ കാവില്‍ കണ്ടെത്തിയിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, കുരങ്ങുകളുടെ പ്രധാന ഭക്ഷണ ഇനമായ പനച്ചി എന്നിവയും ഇവിടെയുണ്ട്. അമൂല്യ ആയുര്‍വേദ സസ്യമായ പച്ചിലപ്പെരുമാള്‍, സഹ്യപര്‍വത പ്രദേശത്ത് കണ്ടുവരുന്ന കുടല്‍ച്ചുരുക്കി, വാതസംഹാരിയായ കരങ്ങോത്ത, വറ്റോടലം, വെളുത്ത കനലി, വള്ളിപ്പാല തുടങ്ങിയവയും ഇവിടെയുണ്ട്.


Read Previous

ശ്രീനാരായണീയനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം’

Read Next

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »