Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും, പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന മന്ത്രിയുടെ മുന്നറിയിപ്പ്.


ന്യൂഡല്‍ഹി:  കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. വെള്ളിയാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ച‍ര്‍ച്ച നടത്തുന്നുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി മാരുമായി ട്ടാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന മന്ത്രി ഇന്ന് മുന്നറിയിപ്പ് നൽകി. അലസത കാരണം വലിയ വിപത്തിനെ ക്ഷണിച്ചുവരുത്തരുതെന്നും മോദി മുന്നറി യിപ്പ് നല്‍കി. ചില സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങ ളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടങ്ങളില്‍ ആശങ്കയറിയിച്ചാണ് മൂന്നാംതരംഗത്തെ കുറി ച്ചുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി നല്‍കിയത്. മാസ്കോ, സാമൂഹിക അകലം പാലിക്കലോ ഇവിടങ്ങളില്‍ കാണാ നില്ല. കൊവിഡില്‍ വിനോദ സഞ്ചാരമേഖലക്ക് സാമ്പത്തിക തിരിച്ചടിയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും മോദി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് മൂന്നാം തംരഗ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചത്. ജൂലൈ ആദ്യവാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനം വരെയെത്തിയ സിക്കിമില സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചില സംസ്ഥാനങ്ങളിലെ താഴാത്ത ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കില്‍ ആശങ്കയറിയിച്ചത്. വൈറസുകളില്‍ ഇപ്പോഴും തുടരുന്ന ജനിതകമാറ്റമാണ് പ്രധാന വെല്ലുവിളി.

പഠനങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും പ്രതിരോധത്തിലോ ചികിത്സയിലോ വീഴ്ച പാടില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.


Read Previous

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം, ഗുണത്തേക്കാള്‍ ഏറെ ദോഷകരം, കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ – ഐ.എം.എ.

Read Next

സൗദിയില്‍ കോവിഡ് മരണസംഖ്യ എട്ടായിരം കടന്നു, വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »