Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ട് മോഷണം:’ഞെട്ടിക്കുന്ന തെളിവുകള്‍ ഉടനെത്തും’: രാഹുല്‍ ഗാന്ധി


ലഖ്‌നൗ: വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുമ്പ് നടന്ന വോട്ട് മോഷണവുമായി ബന്ധപ്പെട്ട സ്ഫോടനാത്മകമായ തെളിവുകൾ ഉടനെ നൽകുമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുകൾ മോഷ്‌ടിക്കപ്പെടു ന്നത് ഒരു വസ്‌തുതയാണെന്നും അദ്ദേഹം ആരോപിച്ചു. ഞെട്ടിക്കുന്ന തെളിവുകൾ ഉടനെ വെളി പ്പെടുത്തും. ‘വോട്ട് ചോർ, ഗഡ്ഡി ചോർ’ എന്ന മുദ്രാവാക്യം രാജ്യമെമ്പാടും തീ പോലെ പടരും. വോട്ടുകൾ മോഷ്‌ടിച്ചാണ് സർക്കാരുകൾ രൂപീകരിക്കുന്നത് എന്നത് വസ്‌തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെളിവുകൾ നിങ്ങൾ ഓരോരുത്തർക്കും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർ അധികാർ യാത്രയുടെ സമാപനത്തിൽ മഹാദേവപുരത്ത് പൊട്ടിച്ചത് വെറുമൊരു ‘അണു ബോംബ്’ മാത്രമാണെന്നും ഉടൻ തന്നെ ‘ഹൈഡ്രജൻ ബോംബ്’ വരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം ഒരു വാര്‍ത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

വോട്ട് മോഷണത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയോ വീഡിയോ ദൃശ്യങ്ങളോ നൽകുന്നില്ല. ഇവർ നിങ്ങളുടെ റേഷൻ കാർഡും ഭൂമിയും അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം ആരോ പിച്ചു. വോട്ട് മോഷണം എന്നാൽ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ വോട്ട് മോഷണം ഗുജറാത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നും 2014ൽ ദേശീയ തലത്തിൽ എത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്‌ച നടത്തി

റായ്ബറേലിയിലുള്ള രാഹുൽ ഗാന്ധി, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ (എൻ‌ടി‌പി‌സി) കീഴിലുള്ള ഫിറോസ് ഗാന്ധി ഉഞ്ചഹാർ തെർമൽ പവർ സ്‌റ്റേഷനിലെ തൊഴിലാളികളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തി. ഒരു ദിവസം അവിടെ താമസിച്ചാണ് മടങ്ങിയത്.

വോട്ടർ അധികാർ യാത്ര

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര ഓഗസ്‌റ്റ് 17ന് സാസ്രാമിൽ നിന്നാണ് ആരംഭിച്ചത്. വോട്ടർമാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ വത്കരണം സൃഷ്‌ടിക്കുന്നതിനും വോട്ട് മോഷണം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ എന്നിവ ക്കെതിരെ പ്രതിഷേധിക്കുന്നതിനുമായിട്ടാണ് 16 ദിവസത്തെ ഈ പ്രതിഷേധ റാലി നടന്നത്. യാത്ര സെപ്റ്റംബർ 1ന് സമാപിക്കുകയും ചെയ്‌തു.


Read Previous

രാഹുല്‍ ഗാന്ധി സുരക്ഷയെ ഗൗരവമായി കാണുന്നില്ല; യാത്രകളില്‍ ചട്ട ലംഘനം’: ആശങ്കറിയിച്ച് സിആര്‍പിഎഫ്

Read Next

കൃത്യമായി റേഷന്‍ വാങ്ങിയില്ല; പണി കിട്ടിയത് നിരവധി കാര്‍ഡ് ഉടമകള്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »