ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: വോട്ട് മോഷണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ (ഇസിഐ) നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി കോൺഗ്രസ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് ഈ നീക്കം. ഉത്തർപ്രദേശിലെ 75 ജില്ലകളിലെ വോട്ടർപട്ടികയിൽ നടന്ന കൃത്രിമങ്ങളെക്കുറിച്ച് വിശദീകരിക്കണമെന്നാണ് കോൺഗ്രസ് ഇസിഐയോട് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധി പലതവണ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ഈ നീക്കം.

വോട്ട് മോഷണ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലമോ മാപ്പപേക്ഷയോ നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് സ്വന്തം നിലയിൽ പ്രതിരോധ ഡ്രൈവ് ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ യുപിയിലെ 75 ജില്ലകളിലെയും കോൺഗ്രസ് തലവൻമാർ അതത് സ്ഥലങ്ങളിലെ വോട്ടർപട്ടികയിലെ കൃത്രിമങ്ങൾ ചൂണ്ടിക്കാട്ടി ഇസിഐക്ക് കത്തയക്കും. ഇതിനോടൊപ്പം ഇതേ കാര്യങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലവും സമർപ്പിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച് മൂന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അവർ നിർദേശിച്ചതായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഉത്തർപ്രദേശ് ചുമതലയുള്ള അവിനാഷ് പാണ്ഡെ പറഞ്ഞു. വാരണാസി, ബൻസ്ഗാവ്, ഡെവാരിയ, മഹാരാജ്ഗഞ്ച്, ഖാൻപൂർ, അംറോഹ തുടങ്ങിയ ജില്ലകളിൽ വൻതോതിലുള്ള കൃത്രിമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പരാതികൾ ലക്ഷക്കണക്കിനു വരുമെന്നും യൂത്ത് കോൺഗ്രസും നിയമവിഭാഗവും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
അജയ് റായിയുടെ ആരോപണങ്ങൾ
വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2024ലെ വിജയം സംശയാസ്പദമാണെന്ന ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് അജയ് റായിയുടെ ആരോപണങ്ങളെ അവിനാഷ് പാണ്ഡെ പിന്തുണച്ചു. മോദി ക്കെതിരെ മത്സരിച്ച അജയ് റായ്, വോട്ടെണ്ണൽ അപ്‌ഡേറ്റുകൾ ഇടയ്ക്ക് വച്ച് നിർത്തി, വൈകുന്നേരം പ്രധാനമന്ത്രിയെ വിജയിയായി പ്രഖ്യാപിച്ചു എന്ന ആരോപണം ഉന്നയിച്ചിരുന്നു. “അത് സത്യമാണ്” എന്ന് പാണ്ഡെ ഉറപ്പിച്ചു പറഞ്ഞു. വാരണാസിയിലെ 98 വാർഡുകളിൽ വോട്ട് മോഷണത്തെക്കുറിച്ച് ബോധ വത്കരണ പരിപാടി ആരംഭിച്ചതായി എഐസിസി വൃത്തങ്ങൾ അറിയിച്ചു. 2026ലെ തദ്ദേശ തെരഞ്ഞെ ടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിലെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നിരീക്ഷിക്കാൻ ബൂത്ത് തലത്തിലുള്ള ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി (എസ്‌പി) സഖ്യത്തിലാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിച്ചത്. സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളിൽ 63 എണ്ണത്തിൽ എസ്‌പിയും 17 എണ്ണത്തിൽ കോൺഗ്രസും മത്സരിച്ചു. എസ്‌പി 37 സീറ്റും കോൺഗ്രസ് 6 സീറ്റും നേടി. ഇരുവരും ചേർന്ന് 43 സീറ്റുകളാണ് നേടിയത്. ഇതേത്തുടർന്ന് 2019ൽ 64 ആയിരുന്ന എൻഡിഎയുടെ സീറ്റുകൾ 36 ആയി കുറഞ്ഞു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവർ ഒരുമിച്ച് മത്സരിക്കാൻ പദ്ധതിയിടുന്നു.
വോട്ട് മോഷണ റാലി
റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് രാഹുൽ ഗാന്ധി. സെപ്റ്റംബർ 7ന് സീതാപൂരിൽ വോട്ട് മോഷണ റാലികളുമായി കോൺഗ്രസ് സംഘടനാശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. വോട്ട് മോഷണ റാലിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ബിജെപിയുടെ തട്ടിപ്പും മോഷണവും ഇനി പൊതുജനം സഹിക്കില്ലെന്ന് തെളിയിക്കുന്നു.
നൂറുകണക്കിന് വോട്ടർമാരെ ഓരോ വീട്ടിലും ചേർക്കുകയും പ്രതിപക്ഷ വോട്ടർമാരുടെ പേരുകൾ വ്യവസ്ഥാപിതമായി നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് സീതാപൂർ ലോക്‌സഭാ എംപി രാകേഷ് റാത്തോർ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമല്ല, ജനാധിപത്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ജനങ്ങളോടൊപ്പം കോൺഗ്രസ് പൂർണ ശക്തിയോടെ ഈ പോരാട്ടം നടത്തുകയും ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യുമെന്നും റാത്തോർ കൂട്ടിച്ചേർത്തു.
