ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വിജയവാഡ : ‘സർ, എന്റെ അമ്മ എന്നോട് എപ്പോഴും പഠിക്കാൻ പറയുന്നു’ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന ആളെ കണ്ട് പൊലീസുകാർ ആദ്യമൊന്ന് അമ്പരന്നു. മോഷണവും തർക്കവും ഗതാഗതക്കു രുക്കുമൊക്കെ സിംപിളായി ഹാൻഡില്‍ ചെയ്യുന്ന പൊലീസുകാർക്ക് ഇത്തരമൊരു പരാതി ലഭിക്കുന്നത് ആദ്യമായിട്ടാണ്. പരാതി പരിഹരിക്കാൻ പൊലീസിന് അല്പമൊന്ന് വിയർക്കേണ്ടി വന്നു.
ആമിർ ഖാൻ നായകനായെത്തിയ താരേ സമീൻ പർ എന്ന ബോളിവുഡ് ചിത്രം ഓർമയില്ലേ? സിനിമ കണ്ടവരാരും ഇഷാൻ നന്ദ്കിഷോർ അവസ്തി എന്ന കുട്ടിയെ മറക്കാനിടയില്ല. ഡിസ്ലെക്സിയ ബാധിച്ച ഇഷാൻ പഠിക്കാൻ കഴിയാതെ തകർന്ന് നിന്നപ്പോള്‍ അവന്റെ കലാധ്യാപകൻ അവനെ രക്ഷപ്പെടുത്തി യത് ഓർക്കുന്നില്ലേ?
എന്നാല്‍ ഇവിടെ, തന്നെ പഠിക്കാൻ നിർബന്ധിക്കുന്ന അമ്മയ്ക്കെതിരെ പരാതിയുമായി കുട്ടി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. പരാതിക്കാരന് 11 വയസേ ഉള്ളൂവെന്നോർക്കണം. നേരെ വന്ന് പൊലീസ് സ്റ്റേഷൻ ഇൻചാർജിനെ കണ്ട് കുട്ടി പരാതി ബോധിപ്പിച്ചു, തന്റെ അമ്മ എപ്പോഴും പഠിക്കാൻ ആവശ്യപ്പെട്ട് സമ്മർദത്തിലാക്കുന്നു. കുട്ടിയുടെ പരാതി ഗൗരവത്തോടെ തന്നെ കേട്ട പൊലീസുകാർക്ക് യഥാർഥത്തില്‍ ചിരിയടക്കാനായില്ല.
പിന്നാലെ കുട്ടിയുടെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. താനൊരു സിംഗിള്‍ പാരന്റ് ആണെന്നും ഭർത്താവുമായി വേർപിരിഞ്ഞ ശേഷം താൻ ഒറ്റക്കാണ് രണ്ട് ആണ്മക്കളെയും വളർത്തുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. ‘ഒരു കടയില്‍ പണിക്ക് പോയിട്ടാണ് അവന്റെ അമ്മ കുടുംബം പോറ്റുന്നത്. വളരെ ബുദ്ധിമുട്ടിലാണ്. മൂത്ത മകനും കടയില്‍ ജോലി ചെയ്യുകയാണ്. ഇളയവനെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. മകന് പഠിക്കാനായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ പഠനാവശ്യത്തിനല്ല അവൻ അതുപയോഗിക്കുന്നത്. മറിച്ച് വിനോദത്തിനാണ്. ഇത് കണ്ട അമ്മ അവനെ ശകാരിച്ചു. പിന്നാലെ അവൻ പൊലീസില്‍ പരാതിപ്പെടാൻ എത്തുകയായിരുന്നു.’ -എസിപി ദുർഗ റാവു പറഞ്ഞു.
രണ്ടുപേരുടെയും ഭാഗം കേട്ടശേഷം എസിപി കുട്ടിയോട് സംസാരിച്ചു. അവനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. അവന്റെ അമ്മയുടെ കഷ്ടപ്പാടും മറ്റും വിവരിച്ചു. അവന് നല്ലൊരു ജീവിതം ലഭിക്കാനാണ് അമ്മ പഠിക്കാൻ പറയുന്നതെന്നും അവൻ നന്നായി പഠിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട ജീവിതം സാധ്യമാകൂ എന്നും എസിപി അവനോട് വിശദീകരിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ അവൻ നന്നായി പഠിക്കാമെന്ന് ഉറപ്പ് നല്‍കുകയും അമ്മയോട് മാപ്പ് പറയുകയും ചെയ്താണ് പൊലീസ് സ്റ്റേഷൻ വിട്ടത്. ആന്ധ്രാപ്രദേ ശിലെ വിജയവാഡയിലാണ് ഈ രസകരമായ സംഭവം നടന്നത്.
