Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാന പര്യടനം നിര്‍ത്തി വിജയ്, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം; ടിവികെ കോടതിയിലേക്ക്


ചെന്നൈ: കരൂര്‍   ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ  വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ പര്യാപ്തമല്ലെങ്കിലും, ദുഃഖിതരായ കുടുംബത്തിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് പറഞ്ഞു. വിജയ് പാര്‍ട്ടി ഉന്നത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി രാവിലെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.

ദുരന്തത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ടിവികെ തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ടിവികെ ആവശ്യ പ്പെടുക. സിബിഐ അന്വേഷണം എന്ന ആവശ്യവും ടിവികെ ഉന്നയിച്ചേക്കും. നിയമോപദേശം തേടാ നും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരി ക്കുകയാണ്. ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയിട്ടുണ്ട്.

അതേസമയം കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ് നെതിരെ തിടുക്കപ്പെട്ട് അറസ്റ്റ് ഉള്‍പ്പെ ടെയുള്ള നടപടികള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്റെയും തമിഴ് നാട് സര്‍ക്കാരിന്റെയും നിലപാട്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്താല്‍ വിജയിന് അനുകൂല തരംഗമുണ്ടായേക്കുമെന്ന് ഡിഎംകെ വിലയിരു ത്തുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്നും പാര്‍ട്ടി കരുതുന്നു

മാത്രമല്ല ദുരന്തത്തില്‍ ഹൈക്കോടതി നേരിട്ട് കേസെടുത്തേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഹൈക്കോടതി നേരിട്ട് കേസെടുത്തില്ലെങ്കില്‍, ഏതെങ്കിലും അഭിഭാഷകര്‍ വിഷയം കോടതിയില്‍ ഉന്നയിച്ചേക്കും. ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്ന് കോടതി ചോദിക്കാനുള്ള സാധ്യതയും ഡിഎംകെ കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ കോടതി നിര്‍ദേശ പ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കരൂര്‍ ദുരന്ത വുമായി ബന്ധപ്പെട്ട് നിലവില്‍ വിജയിനെ ഒഴിവാക്കി, ടിവികെ നേതൃനിരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും നേതാവിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.


Read Previous

ഭക്ഷ്യ ആസ്വാദകരുടെ നീണ്ട നിര, രുചിവൈവിധ്യങ്ങളുടെ ഓ ഐ സി സി ഭക്ഷ്യമേള.

Read Next

രാഹുൽ ഗാന്ധിക്കെതിരായ ബി ജെ പി നേതാവ് പ്രിന്റു മഹാദേവന്റെ കൊലവിളി നേരിടേണ്ടത് പോലെ നേരിടും. റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »