Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം


വാഷിങ്ടണ്‍: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കു ന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം.

‘യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പി ക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യും’ എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം. സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചു എന്നും വൈറ്റ് ഹൗസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ നേരത്തെ ട്രംപ് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.

വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക് ആണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാര മായാണ് മരീനയ്ക്ക് പുരസ്‌കാരം നല്‍കിയത്. നിലവില്‍ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.


Read Previous

അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’, പേരാമ്പ്രയിലെ മര്‍ദനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

ട്രംപിന്‍റെ മോഹം പൂവണിഞ്ഞില്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »