അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’, പേരാമ്പ്രയിലെ മര്‍ദനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍


കൊച്ചി: ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നാണ് രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചത്.അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല, കേരളത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ , പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍…ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും…

പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റത്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിരുന്നു.


Read Previous

മര്‍ദനം കൊണ്ട് മറയ്ക്കാനാവില്ല, സ്വര്‍ണം കട്ടവരെ തുറന്നുകാട്ടും’; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

Read Next

സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »