Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളില്ലാ യുദ്ധ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയം; അമേരിക്കയും ചൈനയുമടക്കം വന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യയും


ന്യൂഡല്‍ഹി: ആളില്ലാ യുദ്ധ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ ആര്‍ച്ചര്‍ ( Archer-NG) എന്ന മീഡിയം അള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സാണ് കര്‍ണാടകയിലെ ചിത്ര ദുര്‍ഗയിലുള്ള എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.

നാല്‍പത്തഞ്ച് മിനിറ്റ് നീണ്ട പരീക്ഷണ പറക്കലില്‍ ആര്‍ച്ചല്‍ സാങ്കേതികമായി ലക്ഷ്യമിട്ട ലക്ഷ്യങ്ങള്‍ വിജയകരമായി മറികടന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഭാഗമായ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് ആര്‍ച്ചറിനെ വികസിപ്പിച്ചത്.

നിര്‍ദ്ദിഷ്ട റണ്‍വേയില്‍ നിന്ന് പറന്നുയരുക, സുരക്ഷിതമായി സ്വയം ലാന്‍ഡ് ചെയ്യുക, ലക്ഷ്യമിട്ട ഉയരത്തിലേക്ക് എത്തി പറക്കുക തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ പറക്കലില്‍ പരിശോധിച്ചത്. നിലവിലെ ടെസ്റ്റുകളെല്ലാം ആര്‍ച്ചര്‍ എന്‍.ജി വിജയകരമായി മറികടന്നു. ഇതിന്റെ ഫ്ളൈറ്റ് ഡാറ്റാ ടെലിമെട്രി വിവരങ്ങള്‍ പ്രകാരം സെന്‍സറുകളുടെ പ്രവര്‍ത്തനം, എന്‍ജിന്‍ കാര്യക്ഷമത, വിമാനത്തി ന്റെ സ്ഥിരത എന്നിവയെല്ലാം തൃപ്തികരമായിരുന്നു.

ഇതോടെ സ്വന്തമായി മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍ വരുന്ന ആളില്ലാ യുദ്ധവിമാനം രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. നിലവില്‍ അമേരിക്ക, ചൈന, ഇസ്രയേല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇത്തരം വിഭാഗത്തില്‍ പെട്ട ഡ്രോണുകള്‍ വികസിപ്പിച്ചിട്ടുള്ളത്. പരീക്ഷണം വിജയകരമായതോടെ സുപ്രധാന കടമ്പ കടന്നു. എങ്കിലും തുടര്‍ പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും.

കഴിഞ്ഞ ജൂലൈയില്‍ ആര്‍ച്ചറിന്റെ ഹൈ സ്പീഡ് ടാക്സി ട്രയല്‍ വിജയകരമായി നടത്തിയിരുന്നു. അതില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത ആര്‍ച്ചര്‍ കൈവരിച്ചിരുന്നു. ഇതിലൂടെ ആര്‍ച്ചറിന്റെ എയര്‍ഫ്രെ യിമിന്റെ സ്ഥിരതയും രൂപകല്‍പ്പനയുമൊക്കെയാണ് പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പറക്കല്‍ പരീക്ഷണം നടത്തിയത്. ഇതിനായി ഡിജിസിഎ അനുമതി നേരത്തെ നല്‍കിയിരുന്നു. ഡിആര്‍ഡിഒ, വ്യോമസേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ പറക്കല്‍.

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ടര്‍ബോചാര്‍ജ് എന്‍ജിനാണ് ആര്‍ച്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. 177 കുതിരശക്തി കരുത്ത് ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് ഇത്. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍് ആണ് എന്‍ജിന്‍ വികസിപ്പിച്ചത്. സ്വന്തമായി വികസിപ്പിച്ച എന്‍ജിന്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് വിദേശ ആശ്രിതത്വം പൂര്‍ണമായും ഒഴിവാക്കാനായി.

1800 കിലോയാണ് ആര്‍ച്ചറിന്റെ ഭാരം. പരമാവധി 30,000 അടി ഉയരത്തിലേക്ക് പറന്നുയരാന്‍ സാധിക്കും. 300 കിലോ ആയുധങ്ങളുമായി 29 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. ഇരു ചിറകുകളിലു മായി ആയുധങ്ങള്‍ വഹിക്കാന്‍ ആറ് ഹാര്‍ഡ് പോയിന്റുകളുണ്ട്. ഇന്ത്യ വികസിപ്പിച്ച ടാങ്ക്വേധ മിസൈ ലു കള്‍, ഗൈഡഡ് ബോംബുകള്‍ എന്നിവ ആര്‍ച്ചറിന് വഹിക്കാന്‍ സാധിക്കും.

നിരീക്ഷണത്തിനും പ്രത്യാക്രമണത്തിനും ഒരേപോലെ ഉപയോഗിക്കാവുന്ന ഈ ഡ്രോണില്‍ ഏത് കാലാ വസ്ഥയിലും രാത്രിയിലും പകലും കൃത്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സിന്തറ്റിക് അപ്പാര്‍ചര്‍ റഡാര്‍, ആശയ വിനിമ യത്തിന് സിഗ്‌നല്‍സ് ഇന്റലിജന്‍സ് പോഡ് എന്നിവയുമുണ്ടാകും. ദീര്‍ഘ ദൂരത്തേക്ക് ദൗത്യങ്ങള്‍ക്കായി അയയ്ക്കേണ്ടി വന്നാല്‍ ആശയ വിനിമയം തുടരാന്‍ ഉപഗ്രഹങ്ങളിലൂടെ സാധിക്കും.


Read Previous

സ്കൂളിൽ പോകാനാകാതെ 130 ദശലക്ഷത്തിലേറെ പെൺകുട്ടികൾ: യുനെസ്കോ റിപ്പോർട്ട് പുറത്ത്

Read Next

ഹമാസിന്റെ തടവറയില്‍ നിന്ന് മോചിതരായ ബന്ദികള്‍ കുടുംബാംഗങ്ങളോടൊപ്പം അയലോണ്‍ മാളിലെത്തി; സന്ദര്‍ശനം രഹസ്യമാക്കി അധികൃതര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »