ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇസ്ലാമാബാദ്: സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുമായി പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്. സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ചതിന് പിന്നാലെയാണ് പുതിയ ഓണ്‍ലൈന്‍ പരിശീലന കോഴ്സ്. ഫണ്ട് ശേഖരണത്തിന്റെയും റിക്രൂട്ട്മെന്റിന്റെയും ഭാഗമാ യാണ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്.

ഈ കോഴ്സിന്റെ ഭാഗമായി ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതകള്‍ അവരുടെ ‘കടമകളെക്കുറിച്ച്’ സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുക്കും. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെയും ഇയാളുടെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദിവസവും ഇവരുടെ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രഭാഷ ണങ്ങളുമുണ്ടാകും. ഈ ക്ലാസുകള്‍ സ്ത്രീകളെ ‘ജമാഅത്തുല്‍ മുഅമിനാത്ത്’ ചേരാന്‍ പ്രോത്സാഹിപ്പി ക്കും. കഴിഞ്ഞ മാസം ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍ ഒ അലിയില്‍ നടന്ന പൊതുപ്രഭാഷണത്തില്‍ ഈ ‘കോഴ്സില്‍’ ചേരുന്ന ഓരോ സ്ത്രീയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് 500 പാകിസ്ഥാന്‍ രൂപ (156 ഇന്ത്യന്‍ രൂപ) ഈടാക്കുകയും അവരെക്കൊണ്ട് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ലൈ നായി നടത്തുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് നവംബര്‍ 8 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 8 നാണ് ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന പ്രഖ്യാപിച്ചത്. ‘ജമാഅത്തു ല്‍ മുഅമിനാത്ത്’എന്നാണ് സംഘടനയുടെ പേര്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നല്‍കുക. ജെയ്‌ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നേരിട്ടുളള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുളള ഇടപെടലുകളാണ് ‘ജമാഅത്തുല്‍ മുഅമിനാത്ത്’ലക്ഷ്യം വയ്ക്കുന്നത്.
