Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്‍ഡിഎഫിലെ കലഹം വ്യക്തം; തീരുമാനം എടുക്കുന്നത് ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ?’


കൊച്ചി: സിപിഎം തീരുമാനമെടുക്കുന്നത് നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ?, നരേന്ദ്ര മോദിയെ കാണുമ്പോഴാണോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയന് സിപിഐക്കാള്‍ പ്രധാനം ബിജെപിയാണെന്നതാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ വ്യക്തമായതെന്ന് വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം പറയുന്നതിനേക്കാള്‍ എത്ര രൂക്ഷമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ തിരെ പ്രതികരിച്ചത്. പിഎം ശ്രീ സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം സപ്പോര്‍ട്ട് ചെയ്തത് എബിവിപി, പിന്നീട് ആര്‍എസ്എസ്. ബിജെപി എന്നാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ബിജെപിയെ സന്തോഷിപ്പി ക്കാന്‍ വേണ്ടിയിട്ടാണ് പിണറായി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് ആ മുന്നണിയിലെ തന്നെ പ്രമുഖ നേതാവാണ് പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

സിപിഐ മന്ത്രിമാര്‍ പിഎം ശ്രീ എംഒയുവില്‍ ഒപ്പുവക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ബിനോയ് വിശ്വമാണ്. എല്‍ഡിഎഫില്‍ സിപിഐയ്‌ക്കോ, അവരുടെ മന്ത്രിമാര്‍ക്കോ യാതൊരു വിലയുമില്ല. പിണറായി വിജയന് സിപിഐക്കാള്‍ പ്രധാനമാണ് ബിജെപിയെന്നതാണ് ബിനോയിയുടെ വാക്കുകളി ലൂടെ പുറത്തുവന്നത്. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് പപറഞ്ഞത്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞത് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ചു എന്നാണ്. അതേ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്നും ബിജെപിയുടെ വിദ്യാഭ്യാസനയമാണോ കേരളത്തി ലെ ഇടതുസര്‍ക്കാരിനുള്ളതെന്നും സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിഎംശ്രീയില്‍ ഒപ്പിടുമ്പോള്‍ ഇത്തരത്തിലുളള നിബന്ധനകള്‍ ഉണ്ടായി രുന്നില്ല. അതിനെ എന്നും എതിര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സിപിഎമ്മും ഘടകക്ഷി കളും ഇരുട്ടിലാണെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

നാലുവെള്ളിക്കാശിന് വേണ്ടി കേരളത്തെ ഒറ്റിക്കൊടുത്തു’; ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ്

Read Next

പതിനായിരം കോടി തന്നാലും നാഗ്പൂര്‍ പദ്ധതി ഇവിടെ നടക്കില്ല, പി എം ശ്രീയില്‍ ചര്‍ച്ചയായി എം കെ സ്റ്റാലിന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »