പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരിക്കാന്‍ പറ്റുമോയെന്നും കണ്ടല്ലേ പറ്റൂ ; സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ല ഇത്’ മന്ത്രി ജിആര്‍ അനില്‍


തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നിലപാടില്‍ ഒരുമാറ്റവും ഇല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ലെന്നും നയപരമായി തീരുമാനമെ ടുക്കേണ്ട കാര്യങ്ങളാണെന്നും ജിആര്‍ അനില്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരി ക്കാന്‍ പറ്റുമോയെന്നും കണ്ടല്ലേ പറ്റൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടതിന് പിന്നാലെയായി രുന്നു ജിആര്‍ അനിലിന്റെ പ്രതികരണം.

കൂടിക്കാഴ്ചയില്‍പരസ്പരം കാര്യങ്ങള്‍ പറഞ്ഞെന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അത് പാര്‍ട്ടികമ്മിറ്റിയുടെ അഭിപ്രായത്തിനനുസരിച്ച് തിരുമാനമെടുക്കും. സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന കാര്യമല്ലെന്നും ജിആര്‍ അനില്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ ക്കുന്ന സിപിഐയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വിശിവന്‍കുട്ടി പാര്‍ട്ടി ആസ്ഥാന മായ എംഎന്‍ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്നങ്ങളും തീരുമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി മൗനത്തിലൊതുക്കി. കൂടിക്കാഴ്ചയില്‍ മന്ത്രി ജിആര്‍ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു.


Read Previous

നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍

Read Next

സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »