ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തീവ്ര പ്രയത്നത്തിലൂടെ നാലര വർഷംകൊണ്ട് കേരളത്തിലെ അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കിയ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് റിയാദിൽ കേളി കലാസാംസ്കാരിക വേദി മധുര വിതരണം നടത്തി. ബത്ത, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസി കൾ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും, ഗ്രാമപ്രദേശങ്ങളിലും കേരള പിറവിയുടെ 69-ാം വാർഷികവും സർക്കാരിന്റെ അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനവും ചേർത്ത് കേളി ആഘോഷമാക്കി.

വിതരണത്തോടനുബന്ധിച്ച് ബത്തയിൽ ചേർന്ന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ചേർത്തല അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.“സമൂഹത്തിലെ ഏറ്റവും ദുർബലരെ ചേർത്തുനിർത്തുക എന്നതാണ് ഏതൊരു സർക്കാരിന്റെയും മുഖ്യ ലക്ഷ്യം. അതിനായി 2021-ൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ അതിദാരിദ്ര്യനിർമാർജന പദ്ധതിക്ക് തുടക്കം കുറിച്ചു,” എന്ന് സാദിഖ് പറഞ്ഞു.
വിവിധ ക്ലേശഘടകങ്ങൾ മാനദണ്ഡമാക്കി നടത്തിയ സർവേയിൽ 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ തിരിച്ചറിഞ്ഞു. പട്ടികയിലുള്ളവർക്ക് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാന മാർഗം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി.നാലര വർഷത്തിനിടെ വിവിധ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലകൾ എന്നിങ്ങനെ ഘട്ടംഘട്ടമായി അതിദാരിദ്ര്യമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചു തുടങ്ങി. “ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെ പ്രവർത്തന മികവിന് ലോകം മുഴുവൻ കയ്യടിക്കുന്നത് പ്രവാസലോകത്ത് നിന്നും കാണാൻ കഴിഞ്ഞത് അഭിമാനകരമാണ്,” എന്ന് സാദിഖ് കൂട്ടിച്ചേർത്തു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബത്ത ഏരിയ കമ്മിറ്റി അംഗങ്ങളായ സുധീഷ് തരോൾ സ്വാഗതവും ഹുസൈൻ പി. എ. നന്ദിയും രേഖപ്പെടുത്തി.ന്യൂ സനയ്യയിലെ വിതരണത്തിന് ഏരിയ സെക്രട്ടറി തോമസ് ജോയ്, ബത്തയിൽ ആക്ടിംഗ് സെക്രട്ടറി സുധീഷ് തരോൾ, ദവാദ്മിയിൽ ഏരിയ സെക്രട്ടറി ഉമ്മർ എന്നിവർ നേതൃത്വം നൽകി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികൾ കേരള സർക്കാരിന്റെ ചരിത്രപരമായ ഈ പ്രഖ്യാപനത്തെ അത്ഭുതത്തോടും അഭിമാനത്തോടും കൂടി സ്വീകരിച്ചതായി അവർ പറഞ്ഞു.
