Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി ഹജ്ജ്, ഉംറ സുരക്ഷ സേന


റിയാദ്: മക്ക ഗ്രാൻഡ് മോസ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കത്തിൽ ഏർപ്പെടുന്ന തീർത്ഥാടക ന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി ഒരാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിച്ചതായി ഹജ്ജ്, ഉംറ സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക സേന അറിയിച്ചു. ഗ്രാൻഡ്  മോസ്കിൽ  പിന്തുടരുന്ന ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചതിന് വിഡിയോയിലെ വ്യക്തിയെ അറസ്റ്റ് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളോട് തീർത്ഥാടകർ സഹകരിക്കണമെന്നും സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംഭവത്തെത്തുടർന്ന്, രണ്ട് വിശുദ്ധ പള്ളികളുടെയും മതകാര്യ പ്രസിഡന്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പൊതു കടമകളെ ഓർമിപ്പിച്ചു പ്രസ്താവന പുറത്തിറക്കി.പള്ളികൾക്കുള്ളിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതും ക്രമസമാധാനം നിലനിർത്തുന്നതും ആരാധനയുടെയും അനുസരണത്തിന്റെയും ഭാഗമാണ്. രണ്ട് വിശുദ്ധ പള്ളികളിലെ സുരക്ഷയ്ക്കും തീർത്ഥാടകർക്ക് സന്ദർശനം സുഗമമാക്കുന്നതും രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാൽ നിയമങ്ങൾ പാലിക്കേണ്ടത് ഓരോ സന്ദർശകന്റെയും ഉത്തരവാദിത്തവും മതപരമായ കടമയാണെന്നും ഇരു പള്ളികളുടെയും പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


Read Previous

സിനിമാക്കാരെ ഭർത്താവിന് ഇഷ്ടമല്ല, ഒരുവർഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയില്ല; പ്രേംനസീറിന്റെ പ്രിയനായികയ്ക്ക് സംഭവിച്ചത്’

Read Next

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »