Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍; കാരണം വിശദീകരിച്ച് വി ജോയി


തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല. അഞ്ച് വര്‍ഷക്കാലം മേയര്‍ കസേരയിലിരുന്ന ആര്യ നേരിട്ടത് വെല്ലുവിളികള്‍ കൂടിയാണ്. വ്യക്തിജീവിതത്തെപ്പോലും പലപ്പോഴും എതിരാളികള്‍ ആയുധമാക്കി. മേയറെന്ന നിലയില്‍ സമ്മിശ്രിത പ്രതികരണമാണ് ആര്യയുടെ പ്രകടനത്തോട് തലസ്ഥാനവാസികള്‍ക്കുള്ളത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തലസ്ഥാന നഗരത്തില്‍ മേയറാകുന്നവര്‍ പിന്നീട് നിയമസഭയിലേക്ക് എത്തുന്നത് പുതിയ കാര്യമല്ല. മുന്‍പ് മേയറായിരുന്ന വി ശിവന്‍കുട്ടി, വികെ പ്രശാന്ത് എന്നിവര്‍ ഇപ്പോള്‍ നിയമസഭാ അംഗങ്ങളാണ്. അതില്‍ ഒരാള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും. സമാനമായ പാതയിലേക്കാണ് ആര്യ രാജേന്ദ്രന്റെ യാത്രയും എന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ആറ് മാസങ്ങള്‍ക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഒരു നഗരമണ്ഡലത്തില്‍ നിന്ന് ആര്യ രാജേന്ദ്രന്‍ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, തിരുവനന്തപുരം നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ ആ വേദിയില്‍ മേയറുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ആര്യയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. എന്നാല്‍ ജില്ലാ സെക്രട്ടറി വി ജോയി ഇതിന് കൃത്യമായി മറുപടി നല്‍കി. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ഇല്ലാത്തതുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എത്താതിരുന്നത്. മേയര്‍ കോഴിക്കോടാണ് ഇപ്പോള്‍ ഉള്ളതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.


Read Previous

‘കർഷക കുടുംബത്തിലെ അംഗം’; ഉന്നതപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതി ഉറക്കത്തിനിടയിൽ മരിച്ചു

Read Next

‘ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പഠിച്ചു’, രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ് നഗരസഭാ മുൻ ചെയർപെഴ്സൺ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »