Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകളുടെ വിവാഹം സ്വപ്നം കണ്ട് രാവും പകലും പണിയെടുത്തു; ഒടുവിൽ ചേതനയറ്റ് മടക്കം


കൊല്ലം∙ മൂത്ത മകൾ ആസ്മിന്റെ വിവാഹച്ചെലവുകൾക്ക് സ്വരുക്കൂട്ടാൻ വേണ്ടിയാണ് മുഹമ്മദ് ജിബ്രേൽ കേരളത്തിൽ എത്തിയത്. രാവും പകലും പണിയെടുക്കുമ്പോൾ മനസ്സിൽ നിറയെ മകളുടെ കൈപിടിച്ചു കൊടുക്കുന്നതിന്റെ സുന്ദര സ്വപ്നങ്ങളായിരുന്നു. അവധിയില്ലാതെയാണ് പലപ്പോഴും പണിയെടുത്തത്. ഒടുവിൽ ചേതനയറ്റ് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ മകളുടെ വിവാഹം എന്ന സ്വപ്നം ബാക്കിയായി. അഞ്ച് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ജിബ്രേൽ.

ബിഹാർ കാത്തിഹർ ജില്ലയിലെ സിസ്യ ഗ്രാമത്തിൽ അമ്മ അജ്മീരിക്കൊപ്പമാണ് മക്കളായ ആസ്മിൻ, റുഖ്സർ, മർജിന, ജുനൈദ്, അഹ്സൻ എന്നിവർ കഴിയുന്നത്. മൂത്തത് മൂന്ന് പെൺമക്കൾ. ആൺമക്കൾ രണ്ടും ചെറിയ കുട്ടികളാണെന്ന് ജിബ്രേലിന്റെ സുഹൃത്തുക്കൾ പറയുന്നു.

അടുത്ത അവധിക്ക് നാട്ടിൽ പോകുമ്പോൾ മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹം പങ്കുവയ്ക്കുമായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.

അപകടത്തെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നതിങ്ങനെ: ടിപ്പറിൽ നിന്ന് മണ്ണിറക്കുമ്പോൾ വാഹനത്തിനു വഴി പറഞ്ഞു കൊടുത്ത് പിന്നിലായാണു ജിബ്രേൽ നിന്നത്. ടിപ്പർ പോയി പെട്ടെന്ന് ജിബ്രേൽ അപ്രത്യക്ഷനായി. കൂടെ ജോലി ചെയ്തിരുന്നയാളെ കാണാനില്ലെന്ന് സൂപ്പർവൈസറെ അറിയിച്ചെങ്കിലും അദ്ദേഹം കാര്യമായെടുത്തില്ല.

നിങ്ങൾ നിങ്ങളുടെ പണി നോക്കൂ എന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി. ടിപ്പറിൽ നിന്ന് ഇട്ടുകൊണ്ടിരുന്ന മണ്ണിൽ കാലു പുതഞ്ഞു വീണതാകാമെന്നാണ് അവർ പറയുന്നത്.

പിന്നിൽ നിൽക്കുന്നയാളെ ടിപ്പർ ഡ്രൈവർക്കു കാണാനുമാകില്ല. കണാനില്ലെന്നു പറഞ്ഞപ്പോൾ തിരച്ചിൽ നടത്തിയിരുന്നുവെങ്കിൽ ജിബ്രേലിന്റെ ജീവൻ രക്ഷിക്കാമായിരുന്നു – സുഹൃത്തുക്കൾ പറഞ്ഞു.


Read Previous

150 വർഷം പഴക്കമുള്ള നാലുകെട്ട് കത്തിയമർന്നു; ദുരൂഹത: വീടിനു സമീപം പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ

Read Next

മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു: കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »