ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിനു വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്നു പറന്നുയർന്നു മണിക്കൂറുകൾക്കു ശേഷമാണ് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട് 3 മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.

പൊലീസ് പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. ബോംബ് ഭീഷണിയെ തുടർന്നു വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസത്തിനിടെ എയർ ഇന്ത്യയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്.]
മുംബൈയിൽ നിന്നു വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി, സുരക്ഷാ പരിശോധനയ്ക്കായി മാറ്റി.
ബുധനാഴ്ച ഇൻഡിഗോ എയർലൈനിനും ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ കർശനമാക്കിയിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും അജ്ഞാത ഭീഷണി സന്ദേശം വന്നത്.
