24 മണിക്കൂറിനിടെ വീണ്ടും ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി


ന്യൂഡൽഹി: ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിനു വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്നു പറന്നുയർന്നു മണിക്കൂറുകൾക്കു ശേഷമാണ് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട് 3 മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.

പൊലീസ് പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. ബോംബ് ഭീഷണിയെ തുടർന്നു വിമാനത്താവളത്തിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസത്തിനിടെ എയർ ഇന്ത്യയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്.]

മുംബൈയിൽ നിന്നു വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി, സുരക്ഷാ പരിശോധനയ്ക്കായി മാറ്റി.

ബുധനാഴ്ച ഇൻഡി​ഗോ എയർലൈനിനും ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ കർശനമാക്കിയിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും അജ്ഞാത ഭീഷണി സന്ദേശം വന്നത്.


Read Previous

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി, നിരീക്ഷണം ശക്തമാക്കുന്നു

Read Next

ഇടതു കൗൺസിലർ ബിജെപി സ്വതന്ത്ര, മുൻ ബിജെപി കൗൺസിലർ സിപിഐയിൽ! തൃശൂരിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »