Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടതു കൗൺസിലർ ബിജെപി സ്വതന്ത്ര, മുൻ ബിജെപി കൗൺസിലർ സിപിഐയിൽ! തൃശൂരിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു


തൃശൂർ: ജില്ലയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ഇടതു കൗൺസിലർ ഷീബാ ബാബു ബിജെപി സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ മുൻ ബിജെപി കൗൺസിലർ സിപിഐയിൽ ചേർന്നു. ഇവർ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയാകും. മുൻ ബിജെപി കൗൺസിലർ ഐ ലളിതാംബികയാണ് വൈകീട്ട് സിപിഐയിൽ അംഗത്വം എടുത്തത്.

തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനെ പ്രതിനിധീകരിച്ച് 2020 വരെ കൗൺസിലർ ആയിരുന്നു. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് ഇവരെ സസ്പെൻഡ് ചെയ്യുകയും തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഡിവിഷൻ ബിജെപിക്ക് നഷ്ടമാവുകയും ചെയ്തു.

ഇതേത്തുടർന്ന് രാഷ്ട്രീയ രംഗത്തു നിന്നു മാറി നിന്ന ഇവർ സിപിഐയിൽ ചേർന്ന് വീണ്ടും മത്സരംഗത്തേക്ക് കടക്കുകയാണ്. ഇടത് സ്വതന്ത്രയായി കുട്ടൻകുളങ്ങര ഡിവിഷനിൽ തന്നെയാണ് മത്സരിക്കുക.

സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെകെ വത്സരാജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മുൻമന്ത്രി വിഎസ് സുനിൽ കുമാർ അടക്കമുള്ള നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.


Read Previous

24 മണിക്കൂറിനിടെ വീണ്ടും ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി

Read Next

തിരുവനന്തപുരം കോർപറേഷൻ; സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »