Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കർണാടകയിലെ വോട്ട് ചോരി ആരോപണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, കരാർ നൽകിയത് ബിജെപി നേതാവ്


ബംഗളൂരു: വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ വോട്ട് ചോരി വിഷയത്തിൽ ബംഗാൾ സ്വദേശി ബാപി ആദ്യയെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്.

ഒടിപി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച് നൽകിയെന്നും ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാർ നൽകിയത്. ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.

സെപ്‌തംബർ 18ന് നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണം ഉയർത്തിയത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി വൻതോതിൽ വോട്ടർമാരുടെ പേരുകൾ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞിരുന്നു.


Read Previous

ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 പേർ മരിച്ചു, 20പേർക്ക് പരിക്ക്

Read Next

30 വയസിന് മുകളിലുള്ള അഞ്ചു ലക്ഷത്തോളം പേർ ഉയർന്ന അപകട സാദ്ധ്യതാ പട്ടികയിൽ ,​ സർവേ റിപ്പോർട്ട് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »