Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ; അസ്വാഭാവിക മരണത്തിന് കേസ് എടുത്തു; ബിജെപി നേതാക്കളെ ചോദ്യം ചെയ്യും


തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ പൊലീസ് കേസെ ടുത്തു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാ ക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകു മാര്‍,നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യം ചെയ്യും. മരണാനന്തര ചടങ്ങുകള്‍ ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെയാണ് ആനന്ദ് കെ തമ്പിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതൃത്വ ത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന വാട്‌സ്ആപ്പ് സന്ദേശം അയച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിച്ചെങ്കിലും തന്നെ പരിഗണിച്ചില്ലെന്നും അതില്‍ മനംനൊന്താണ് ജീവനൊടുക്കിയത് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിനുള്ള താല്‍പര്യം താന്‍ ആര്‍എസ്എസി ന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. മണ്ണു മാഫിയ സംഘം ആര്‍എസ്എസി ന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബിജെ പി സ്ഥാനാര്‍ഥി ആകാന്‍ സാധിച്ചില്ലെന്നും ആനന്ദ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും മാനസികമായ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താ യിരുന്നു. തന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവര്‍ത്തക രെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതികശരീരം കാണാന്‍ പോലും അനുവദിക്കരുതെന്നും കുറിപ്പിലുണ്ട്. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചി രുന്നു എന്നതാണെന്നും കുറിപ്പില്‍ ആനന്ദ് എഴുതിയിട്ടുണ്ട്.


Read Previous

എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌’; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

Read Next

ആർജെഡിയിൽ പൊട്ടിത്തെറി; രാഷ്ട്രീയവും കുടുംബത്തെയും ഉപേക്ഷിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവിൻ്റെ മകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »