Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാർജ അന്താരാഷ്ട്ര ബുക് ഫെയറിൽ അവസാന ദിവസം അവസാനത്തെ കവിതകളുമായി നാസർ നാഷ്കോ


റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നാസർ നാഷ്കോയുടെ കവിതാ സമാഹാരമായ “എന്റെ അവസാനത്തെ കവിതകൾ “ എന്ന പുസ്തകം 16/11/2025 ഞാറാഴ്ച പ്രസിദ്ധ സമൂഹിക സംസ്കാരിക പ്രവർത്തകയും ദുബായ് മലയാളി അസ്സോസിയേഷൻ (DMA) പ്രസിഡന്റുമായ അജിത അനീഷ് ആദ്യപ്രതി പ്രമുഖ മലയാള സാഹിത്യകാരിയായ അബ്ദിയ ഷെഫീ നക്കു നൽകികൊണ്ടു പ്രകാശന കർമ്മം നിർവഹിച്ചു.

എഴുത്തുകാരനും പ്രാസംഗികനുമായി ബഷീർ തിക്കോടി പ്രോഗ്രാം അവതാരകൻ ആയിരുന്നു. സാഹി ത്യകാരനും സ്ഥിതി പബ്ലിക്കേഷൻസ് സാരഥിയുമായ വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക അവതാരികയായിരുന്ന പ്രോഗ്രാമിൽ എഴുത്തുകാരി ഹണി ഭാസ്കർ, കൈരളി ടി വി ഡയറക്ടർ ടി ആർ അജയൻ, MIT മൂസ്സ യുടെ ഡയറക്ടർ ഷാജി, ഗീത മേനോൻ, സിനിമ പ്രവർത്തകൻ ഇർഷാദ് ഇക്ബാൽ, അഷ്റഫ് കച്ചേരി, ഹരിതം പബ്ലിഷേഴ്സ് സ്ഥാപകൻ പ്രതാപൻ തായാട്ട് തുടങ്ങിയവർ ആശംസകൾ നേർന്ന്.

26 കവിതകൾ 64 പേജിൽ അടങ്ങിയ ഈ കവിത സമാഹാരം ജാതിയും, മതസ്പർദ്ധയും, നിറ, ദേശ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്ന കേരള സംസ്കാരത്തിലൂടെയും, യുദ്ധ കെടുതികളിൽ അലയുന്ന പാലസ്തീയൻ ജനതയിലൂടെയും കടന്നു കർണാടകയിലെ ദേവദാസി സമ്പ്രദായത്തിന്റെ തിരുത്ത പ്പെടേണ്ട വിശ്വാസങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ഒരു കവിത സമാഹാരമാണിത്. മനുഷനെ മറയ്ക്കുന്ന ലഹരിക്കെതിരെ ആഞ്ഞടിക്കുന്ന ഈ കവിത സമാഹാരം, ലഹരിയൊഴുവാക്കിയാൽ എങ്ങനെ ജീവിത വിജയം കരസ്ഥമാക്കാമെന്നുള്ള ഒരു പാഠവും കൂടെയാണ്.

സൗദി ജയിൽ കഴിയുന്ന റഹീമും, യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയും കടന്നു വരുന്ന കവിത സമാഹാരം, യു എ എ -സൗദി അറേബ്യ എന്ന രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും കരുതലിന്റെയും ഭൂ പഠനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.പാർശ്വവൽക്കരിക്കാത്ത സത്യ സന്ധമായ ചിന്തകളുടെ ഒരു ഉള്ളടക്കമാണ് നാസർ നാഷ്കോയുടെ “എന്റെ അവസാനത്തെ കവിതകൾ”എന്ന കവിതാ സമാഹാരം ഹരിതം ബുക്സ് ആണ് പബ്ലിഷേഴ്സ്.പ്രസിദ്ധീകരിക്കുന്നത്


Read Previous

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി

Read Next

ഇസ്ലാമിലെ രക്തസാക്ഷിത്വ പ്രവര്‍ത്തനം’; ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »