Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗിരീഷിന്‍റെ കൈത്തറിയിൽ ‘ചിഹ്നങ്ങളുടെ’ പൂക്കാലം; തെരഞ്ഞെടുപ്പ് കാലത്ത് ട്രെന്‍ഡായി ഈ പ്രിന്‍റഡ് മുണ്ടുകള്‍


പാലക്കാട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ മാത്രമല്ല, മാരായമംഗലത്തെ ഗിരീഷി ൻ്റെ കൈത്തറി കടയും വൈറലാണ്. പാർട്ടി ചിഹ്നങ്ങൾ കരയാക്കി ഒറ്റമുണ്ടുകൾ വിൽപനക്കെത്തിച്ച തോടെ സംഗതി ക്ലിക്കായി. സിപിഐ, കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് ചിഹ്നങ്ങളായ അരിവാൾ ചുറ്റിക നക്ഷത്രം, അരിവാൾ നെൽക്കതിർ, കൈപ്പത്തി, താമര, ഏണി എന്നീ ചിത്രങ്ങൾ പതിച്ച മുണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയത്. ഇതാകട്ടെ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും ഇരുകൈ യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു.

കേവലം ഇരുനൂറ് രൂപ നിരക്കിൽ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മുണ്ടുകൾ ലഭിക്കുന്ന സന്തോഷത്തി ലാണ് പാർട്ടി പ്രവർത്തകരും, അനുഭാവികളുമായ ഉപഭോക്താക്കളും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഈ തരം മുണ്ടുകൾക്ക് ചില്ലറയായും മൊത്തമായും ഓർഡറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നാണ് താരതമ്യേന ആവശ്യക്കാർ കൂടുതലുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് സീസണിൽ പ്രിൻ്റഡ് മുണ്ടുകളാണ് കൂടുതലായി വിറ്റുപോയത്. വസന്തോത്സവത്തിന് ശേഷം ജനാധിപത്യത്തിൻ്റെ ഉത്സവമായ തെരഞ്ഞെടുപ്പ് വന്നതോടെയാണ്, ഗിരീഷിൻ്റെ മനസ്സ് തെരഞ്ഞെടുപ്പ് പ്രിൻ്റഡ് മുണ്ടുകൾ എന്ന ആശയമുദിച്ചത്. പിന്നെയൊന്നും താമസിച്ചില്ല, കോയമ്പ ത്തൂരിലെ നിർമാണ യൂനിറ്റിൽ നിന്നും കൈപ്പത്തിയും, താമരയും, അരിവാൾ ചുറ്റിക നക്ഷത്രവും, അരിവാൾ നെൽക്കതിരും, ഏണിയും പതിച്ച മുണ്ടുകൾ എത്തിക്കുകയായിരുന്നു.

ചില സ്വതന്ത്ര സ്ഥാനാർഥികളും ചിഹ്നം അനുവദിച്ചാൽ, തങ്ങളുടെ ചിഹ്നം പതിച്ച മുണ്ടുകൾ തയാറാക്കി നൽകുമോയെന്ന് അന്വേഷിച്ച് ഗിരീഷിനെ സമീപിച്ചിട്ടുണ്ട്. സമയ ലഭ്യതയനുസരിച്ച് ആവശ്യക്കാർ ക്കെല്ലാം മുണ്ടുകൾ നിർമിച്ച് നൽകണമെന്നാണ് ഗിരീഷിൻ്റെ ആഗ്രഹം. പ്രധാന രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് ഇതേ മുണ്ട് വരുന്ന നിയമസഭാ കാലത്തും ഉപയോഗിക്കാൻ കഴിയുമെന്നും ഗിരീഷ് അഭിപ്രായപ്പെടുന്നു.

സ്ഥാനാർഥികളും പ്രവർത്തകരും ഇത്തവണ തെരഞ്ഞെടുപ്പ് വേദികളിൽ ചിഹ്നം പതിച്ച കൈത്തറി മുണ്ട് ധരിച്ച് കേരള തനിമയോടെ നിറഞ്ഞുനിൽക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ചൂടുപിടിക്കുന്നതോടെ മുണ്ട് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമായും ഓർഡർ അനുസരിച്ച് കൊറിയർ വഴിയാണ് മുണ്ട് വിൽപന പൊടിപൊടിക്കുന്നത്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം മുണ്ടുകളാണ് വിൽപന നടത്തിയത്. ഇന്നും ഓൺലൈൻ വഴി നിരവധി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഒറ്റ മുണ്ടിൽ പാർട്ടി ചിഹ്നം കരയാക്കിയ തൻ്റെ പരീക്ഷണം വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് ഗിരീഷ്. സമൂഹ മാധ്യമങ്ങളിലും പാലക്കാട്ടെ പാർട്ടി മുണ്ട് വൈറലാണ്. എല്ലാ ചിഹ്നങ്ങൾക്കും ഒരുപോലെ ആവശ്യക്കാരുണ്ട്.

വനിത സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും വേണ്ടിയുള്ള പ്രത്യേക സാരികളുമുണ്ട്. ത്രിവർണ സാരിക്ക് കോൺഗ്രസ് പ്രവർത്തകർ ഓർഡർ നൽകിയിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. കഴിഞ്ഞ ആറു വർഷത്തിലേറെയായി മാരായമംഗലത്ത് ഗിരീഷിൻ്റെ കൈത്തറിക്കട പ്രവർത്തിച്ചുവരികയാണ്.


Read Previous

അൽ-ഫലാഹ് സർവകലാശാല സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി അറസ്റ്റ് ചെയ്തു

Read Next

കുട്ടി തീര്‍ഥാടകര്‍ ഇനി വഴിതെറ്റില്ല; സന്നിധാനത്ത് സുരക്ഷയ്ക്കായി പൊലീസിന്‍റെ വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »