Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയി ഉള്‍പ്പെടെ 200 ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക


വാഷിങ്ടണ്‍: കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം അന്‍മോള്‍ ബിഷ്ണോയി അടക്കം 200 ഇന്ത്യക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തി. അന്‍മോള്‍ ബിഷ്ണോയിക്ക് പുറമേ പഞ്ചാബില്‍ നിന്നുള്ള രണ്ട് പിടികിട്ടാ പ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്.

ബാക്കിയുള്ള 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അന്‍മോള്‍ ബിഷ്ണോയി. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷമാണ് അന്‍മോള്‍ ബിഷ്ണോയി കാലിഫോര്‍ണിയയില്‍ വെച്ച് പിടിയിലായത്. പിന്നീട് ജയിലിലടച്ചു. പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യു.എസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിറങ്ങിയ ബിഷ്‌ണോയിയെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തേ വ്യാജമായി നിര്‍മിച്ച റഷ്യന്‍ രേഖകള്‍ ഉപയോഗി ച്ചാണ് അന്‍മോള്‍ ബിഷ്ണോയി കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും എത്തി യതെന്നും കണ്ടെത്തിയിരുന്നു.

ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും ഇന്ത്യയിലെത്തിയാല്‍ എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക യെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസിന് പ്രതിയെ കൈമാറിയേക്കും.


Read Previous

സിഡ്‌നിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചു; ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല

Read Next

എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും; വിശദമായ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »