Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘പ്രൊമോഷന്റെ പേരിൽ 64 ലക്ഷം രൂപ തട്ടിയെടുത്തു, ചോദ്യം ചെയ്‌തപ്പോൾ ഭീഷണി’; പരാതിയുമായി കെജിഎഫ് നടന്റെ അമ്മ


ബംഗളൂരു: സിനിമാ പ്രൊമോട്ടറായ ഹരീഷ് അരസുവിനും കൂട്ടാളികളികൾക്കുമെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസിൽ പരാതി നൽകി കന്നഡ നടൻ യഷിന്റ അമ്മ പുഷ്‌പലത. വഞ്ചന, ഫണ്ട് ദുരുപയോഗം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. പണം നൽകിയിട്ടും പ്രൊമോഷൻ നടത്തിയില്ലെന്നും ചോദ്യം ചെയ്‌തപ്പോൾ നെഗറ്റീവ് പ്രൊമോഷൻ നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പുഷ്‌പലതയുടെ പരാതി. ‘കൊത്തലവാടി’ എന്ന ചിത്രത്തിന്റെ നിർമ്മാതാവായി സിനിമാ മേഖലയിൽ തുടക്കം കുറിച്ച വ്യക്തിയാണ് പുഷ്‌പലത.

2025 മെയ് 24നും ജൂലായ് പകുതിക്കും ഇടയിൽ തലക്കാട്, ഗുണ്ടൽപേട്ട്, മൈസൂരു, ചാമരാജനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ ചുമതല ഹരീഷിനെയാണ് ഏൽപ്പിച്ചിരുന്നത്. 23 ലക്ഷം രൂപയാണ് പ്രൊമോഷൻ ഫീസായി പറഞ്ഞിരുന്നത്. 2025 മെയ് 18ന് ഹരീഷ് 10 ലക്ഷം രൂപയും തുടർന്ന് മെയ് 2ന് അഞ്ചു ലക്ഷം രൂപയും സ്വീകരിച്ചതായി പുഷ്‌പലത പറയുന്നു. പിന്നീട് ചിത്രത്തിന്റെ ബ്രാൻഡ് നെയിം ഉപയോഗിച്ച് ഇയാൾ വിവിധ ചാനലുകൾ വഴി 24 ലക്ഷം രൂപ കൂടി വാങ്ങിയതായി പരാതിയിൽ പറയുന്നു. പ്രിന്റ് മീഡിയ പരസ്യത്തിനായുള്ള നാലു ലക്ഷം രൂപ ഉൾപ്പെടെ ആകെ മൊത്തം 64,87,700 രൂപ ഹരീഷ് തന്നിൽ നിന്ന് വാങ്ങിയെന്നും പരാതിയിൽ വ്യക്തമാക്കി.

‘ഇത്രധികം പണം വാങ്ങിയിട്ടും 2025 ആഗസ്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രമോഷൻ നടത്തിയില്ല. ജൂലായ് 23 ന് ട്രെയിലർ ലോഞ്ച് നടന്നു, എന്നാൽ ഹരീഷ് പ്രൊമോഷൻ ജോലികൾ ചെയ്യാത്തതിനാൽ ചിത്രത്തിലെ നടന് സ്വന്തം പോക്കറ്റിൽ നിന്ന് 21,75,000 രൂപ ചെലവഴിക്കേണ്ടി വന്നു. ഒട്ടനവധി സോഷ്യൽ മീഡിയ, ഫിലിം മീഡിയ പ്രൊമോട്ടർമാർക്ക് പണം നൽകിയിട്ടില്ല’ പരാതിക്കാരി ആരോപിക്കുന്നു.

പ്രൊമോഷൻ നടത്താത്തതിനെപ്പറ്റ‌ി ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും അവർ പരാതിപ്പെട്ടു. സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുമെന്നും വീട്ടിൽ വന്ന് കുഴപ്പമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ ആരോപിക്കുന്നത്. ഹരീഷിന്റെ സ്വാധീനത്താൽ അഭിനേതാക്കളായ മഹേഷ് ഗുരുവും സ്വർണ്ണലതയും (റണ്ണാനായക്) ഓൺലൈനിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും ഇത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയതായും പുഷ്‌പലത വ്യക്‌തമാക്കി.


Read Previous

പിടിച്ചെടുത്ത വാഹനം പൊളിച്ചടുക്കി പൊലീസ്; റോഡിൽ ഷോ വേണ്ടെന്ന് മുന്നറിയിപ്പ് (വിഡിയോ)

Read Next

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ഭീഷണി; ടീന ജോസിന്റ് പ്രതികരണം ഞെട്ടലോടെയാണ് കാണുന്നതെന്ന് വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »