Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകെ 1,64,427 പത്രികകള്‍, കൂടുതല്‍ മലപ്പുറത്ത്; നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു, സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു.സംസ്ഥാനത്ത് ആകെ 1,64,427 പത്രികകളാണ് സമര്‍പ്പി ച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 19,959 പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്. 5227 പത്രികകള്‍ ലഭിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്

1,08,580 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കൂടുതലും വനിതാ സ്ഥാനാര്‍ഥികളാണ്. മത്സരരം ഗത്ത് 57,227 വനിതകളാണുള്ളത്. 51,352 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ജനവിധി തേടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനി രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഈ സമയം സ്ഥാനാര്‍ ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാം.

സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശ പത്രിക പരി ശോധിക്കുന്ന തിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. നാമനിര്‍ദേശ പത്രിക പരിശോധനയ്ക്കായി നിശ്ച യിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍ സ്ഥാനാര്‍ഥിക്ക് 21 പ്പിക്കുന്ന ദിവസം വയസ് പൂര്‍ത്തിയായിരിക്കണം.

വെള്ളി പകല്‍ മുന്ന് വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദേശ പത്രികകളും ഓരോന്നായി സുക്ഷ്മ പരിശോ ധന നടത്തും. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടു ണ്ടെങ്കില്‍ അവയെല്ലാം ഒരുമി ച്ചെടുത്തായിരിക്കും സൂക്ഷ്മപ രിശോധന ചെയ്യുക. സ്വീകരിക്ക പ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേ ണിങ് ഓഫീസര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി 24 ആണ്. അന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയാകും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

.


Read Previous

ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിന്, പത്മകുമാറിന്റെ മൊഴി; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

Read Next

ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു, എസ്‌ഐആര്‍ ജോലി ചെയ്യാനാവില്ല’; ബിഎല്‍ഒ ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »