Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാനത്തിനു മേലുള്ള കടന്നാക്രമണം’: 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം; പഞ്ചാബ് വിരുദ്ധ ബില്ലെന്ന് അകാലിദള്‍


ന്യൂഡല്‍ഹി: ചണ്ഡീഗഡില്‍ ഭരണഘടനാ ഭേ​ദ​ഗതി കൊണ്ടുവന്ന്, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കാ നുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ ( എസ് എ ഡി ) പാര്‍ട്ടികളാണ് രംഗത്തു വന്നത്. ചണ്ഡിഗഡിനെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയിൽ ഉൾപ്പെടുത്തി, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ച് നേരിട്ടു ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബിനെതിരായ ആക്രമണമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാനും നിയമനിര്‍മ്മാണങ്ങള്‍ നടത്താനും അധികാരം ലഭിക്കും. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഭരണഘടന (131 ഭേദഗതി) ബില്‍ അവതരിപ്പിക്കുമെന്ന് രാജ്യസഭാ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടിയാണ് പഞ്ചാബില്‍ രൂക്ഷമായ എതിര്‍പ്പിന് വഴിവെച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബ് തലസ്ഥാനത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെ ടുത്തുമെന്നാണ് എഎപി പറയുന്നത്. ഭരണഘടനാ ഭേദഗതി പഞ്ചാബിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. പഞ്ചാബിലെ ഗ്രാമങ്ങളെ പിഴുതെറിഞ്ഞ് നിര്‍മ്മിച്ച കേന്ദ്രഭരണ പ്രദേശമാണ് ചണ്ഡീഗഡ്. സംസ്ഥാനത്തി ന്റെ അവകാശം നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

ഭരണഘടനാ ഭേദഗതി ബില്‍ പഞ്ചാബിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടു ത്തി. ബില്ലിനെതിരെ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ഐക്യത്തോടെ നിലകൊള്ളണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പര്‍താപ് സിംഗ് ബജ്വ ആഹ്വാനം ചെയ്തു. ബില്ലിനെതിരെ എന്‍ഡിഎ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദളും രംഗത്തെത്തി. കേന്ദ്രസ ര്‍ക്കാര്‍ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. പഞ്ചാബ് വിരുദ്ധ ബില്ലാണ്. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കമാണെന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.


Read Previous

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്

Read Next

നിങ്ങളുടെ കയ്യില്‍ വോട്ട്, എന്റെ കയ്യില്‍ ഫണ്ട് ‘; തെരഞ്ഞടുപ്പ് റാലിയില്‍ അജിത് പവാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »