ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ., തിരു വനന്തപുരം സെഷൻസ് കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസിൽ ബുധനാഴ്ച വാദം കേൾക്കും. അതിനിടെ, രാഹുലിനെതിരെ നേമം പൊലീസ് സമർ പ്പിച്ച എഫ്.ഐ.ആർ. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴിൽ എത്തി യിട്ടുണ്ട്.

താൻ ശബരിമല സ്വർണ്ണപ്പാളി വിഷയത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ കേസാണി തെന്നും, സി.പി.എം.- ബി.ജെ.പി. രാഷ്ട്രീയ ബന്ധത്തിന്‍റെ ഫലമായാണ് ഈ പരാതി ഉയർന്നതെന്നും എം.എൽ.എ. ജാമ്യാപേക്ഷയിൽ പറയുന്നു.പരാതിക്കാരി (അതിജീവിത) ഒരു ബി.ജെ.പി. അനുകൂല ചാനലിലെ റിപ്പോർട്ടറാണ്, അവരുടെ ഭർത്താവ് പാലക്കാട്ടെ യുവമോർച്ച പ്രവർത്തകനാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിജീവിതയുമായി തനിക്ക് അടുപ്പമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന് രാഹുൽ സമ്മതിക്കുന്നുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് യുവതി പറഞ്ഞ സംഭാഷണങ്ങളിലൂടെയാണ് താൻ ഫേസ്ബുക്കിൽ അവരുമായി പരിചയപ്പെട്ടതെന്നും, അതിനുശേഷം ഇരുവരും അടുത്ത ബന്ധം തുടർന്നു എന്നും ഹർജിയിൽ വിശദീകരിക്കുന്നു.
എന്നാൽ, ഈ ബന്ധത്തിൽ പരാതിക്കാരിയെ ഗർഭിണിയാക്കിയിട്ടില്ല എന്നും ആ വിവരത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്നും രാഹുൽ വ്യക്തമാക്കുന്നു. കൂടാതെ, ഗർഭിണിയാക്കാൻ ഗുളിക നൽകി എന്ന തടക്കമുള്ള ആരോപണങ്ങൾ രാഹുൽ പൂർണ്ണമായി നിഷേധിക്കുന്നു. ഈ നിഷേധങ്ങൾക്കുമേലാണ് രാഷ്ട്രീയപരമായ പകപോക്കൽ ആരംഭിക്കുന്നതെന്നും ഹർജിയിൽ ശക്തമായി വാദിക്കുന്നുണ്ട്. കൂടാതെ, വിവാഹിതയായി ഭര്‍ത്താവിനൊപ്പം കഴിയുന്ന യുവതിയുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഭര്‍ത്താവിനാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം, സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായി ഡിജിപി റാവാഡ ചന്ദ്രശേഖറിൻ്റെ ഓഫിസ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫിസിലെത്തി നേരിട്ടു കണ്ടാണ് അതിജീവിത പരാതി നൽകിയത്. പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണം അടങ്ങിയ ഓഡിയോ റെക്കോർ ഡിങ്ങുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പരാതി.
തനിക്ക് കുഞ്ഞിനെ വേണമെന്ന് രാഹുൽ നിർബന്ധിക്കുന്നതും പിന്നീട് പരാതിക്കാരിയോട് ഗർഭഛിദ്ര ത്തിന് ആവശ്യപ്പെടുന്നതും ഓഡിയോ ക്ലിപ്പുകളിൽ വ്യക്തമായിരുന്നു. എംഎൽഎക്കെതിരെ ബലാത്സം ഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പരാതി നൽകിയ വാർത്തകൾ പുറത്തുവന്നതോടെ സത്യം ജയിക്കുമെന്നും പരാതിക്കെതിരെ നിയമപര മായി പോരാടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രതികരിച്ചിരുന്നു.
