Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങൾ ചർച്ച ചെയ്ത് ചില്ല നവംബർ വായന.


റിയാദ് : വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ , അടുത്ത കാലത്ത് സജ്ജീവ ചർച്ചക്ക് വിധേയമായ ഡോ. ടിഎസ് ശ്യാം കുമാർ എഴുതിയ ‘ആരുടെ രാമൻ’ എന്ന കൃതിയുടെ വായന പങ്കുവച്ചു കൊണ്ട്, ‘ചില്ലയുടെ ‘ നവംബർ വായനക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു. വാൽമീകി രാമായണം, മഹാ ഭാരതം, അദ്വൈതവേദാന്തം, അര്‍ത്ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു. ബ്രാഹ്മണ്യവും വർണ്ണവ്യവസ്ഥയും മുറുകെ പിടിച്ചുകൊണ്ട് നിലവിലെ ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കുന്ന ഹിംസാത്മകതയിൽ ആശങ്ക പങ്കുവച്ചുകൊണ്ട് ശശി കാട്ടൂർ സംസാരിച്ചു.

2025 ലെ വയലാർ അവാർഡ് നേടിയ, ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലി ന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി, മനുഷ്യബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവലിൽ അഭയാർത്ഥികളാകാൻ വിധിക്കപെട്ട മനുഷ്യരുടെ ഹൃദയവ്യഥയും നോവും നൊമ്പരവും ബന്ധനങ്ങളും അതിജീവനസാധ്യതയും ആവിഷ്‌കരിക്കുന്നു.

നിഗൂഢലിപികളിലൂടെ സ്വജീവിതം ഒളിപ്പിക്കാൻ ശ്രമിക്കുന്ന അത്രയെളുപ്പം മനസിലാക്കാൻ കഴിയാത്ത നോവലിലെ മുഖ്യകഥാപാത്രവും ,അദ്ദേഹത്തിന് ചുറ്റുമുള്ള മനുഷ്യരുടെ ബന്ധങ്ങളുടെയും കഥ ചുരു ക്കി അവതരിപ്പിച്ചുകൊണ്ട്, ഇതിനകം മലയാള സാഹിത്യത്തിൽ ശ്രദ്ധനേടിയ നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന് കഴിഞ്ഞു.വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ധീരതയോടെ അടയാളപ്പെടുത്തുന്ന വി. ഷിനിലാൽ എഴുതിയ ‘സമ്പർക്കക്രാന്തി’ നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു.

ചലിക്കുന്ന തീവണ്ടിയിൽ വിവിധ കാലങ്ങലൂടെ മരിച്ചവരും കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ കഥാപാത്രങ്ങൾക്കൊപ്പം രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സമകാലിക ഇന്ത്യ യുടെ ചരിത്രത്തിലൂടെ കടന്നുപോകുന്ന സമ്പർക്കക്രാന്തിയുടെ വായനയും, വർത്തമാനകാല ഇന്ത്യ യിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാൽ കാണിച്ച ധീരതയും നജീം എടുത്തുകാട്ടി. ബംഗാളി ലെ രാഷ്‌ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തി ൽ മിഥുൻ കൃഷ്‍ണ രചിച്ച ‘അപര സമുദ്ര’ എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.

ഗുണ്ടാരാജ്, യുക്‌തിരഹിതമായ വാദങ്ങൾ, നുണകൾ, അർദ്ധസത്യങ്ങൾ എന്നിവയാൽ വഞ്ചിക്കപ്പെട്ട ബംഗാൾ ജനതയുടെ ഇന്നത്തെ അവസ്ഥയും , കേരളമടക്കം മറ്റു സംസ്‌ഥാനങ്ങളിൽ മുഴങ്ങുന്ന “ബംഗാ ളികൾ’ എന്ന അപരവിദ്വേഷ – പരിഹാസ വിളികളും ബംഗാളിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും നോവലിന്റെ പശ്ചാത്തലത്തിൽ സതീഷ് വിശദീകരിച്ചു.വായനക്ക് ശേഷം നടന്ന ചർച്ച ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോ ട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടു


Read Previous

കേളി ദവാദ്മി ഏരിയ; തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ

Read Next

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി, വാസുവിന് ജാമ്യം നിഷേധിച്ച് കൊല്ലം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »