Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ


കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൂടിയായിരുന്നു ഇത്.

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണ യോഗത്തില്‍ പങ്കെടു ക്കാന്‍ എത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫീസിന്റെ എയര്‍ഹോളിലൂടെ പെട്രോള്‍ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയു ന്നത്.

കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂര്‍, പാറാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീ ക്ഷം സൃഷ്ടിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫീസില്‍ തീയിട്ട സംഭവം നടക്കുന്നത്.


Read Previous

സ്വാഗതാര്‍ഹമെന്ന് സി കെ ജാനു; യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യം: പി വി അന്‍വര്‍

Read Next

മാര്‍ട്ടിന്റെ കഥ ലാലിന്റെ മകനെ കുടുക്കാന്‍, ദിലീപിന് വേണ്ടി ഉണ്ടാക്കിയത്; മെമ്മറി കാര്‍ഡ് സുനി വിറ്റിരിക്കാം’: ടിബി മിനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »