Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം’: ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം


ധാക്ക: ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് റഷ്യ. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്‍ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശില്‍ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. 1971 ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വഹിച്ച പങ്ക് ഒരിക്കലും മറക്കരുതെന്നും ധാക്കയില്‍ മാധ്യമ ങ്ങളോട് സംസാരിക്കവേ ഗ്രിഗോറിയേവിച്ച് ഓര്‍മിപ്പിച്ചു.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് അത്യന്താപേക്ഷിത മാണ്. എത്രയും വേഗം സംഘര്‍ഷം കുറയ്ക്കുന്നോ അത്രയും നല്ലത്. 1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് പ്രധാനമായും ഇന്ത്യയുടെ സഹായം കൊണ്ടാണ്. റഷ്യയും അന്ന് ഇതിനെ പിന്തുണച്ചിരുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ എന്നിവര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷി കാര്യങ്ങളില്‍ റഷ്യ ഇടപെടുന്നില്ലെങ്കിലും നിലവിലെ സാഹചര്യം കൂടുതല്‍ വഷളാകാതിരി ക്കാന്‍ വഴി കണ്ടെത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥയാണ്. ഇയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായി. ചിറ്റഗോങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ആക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ച തിനെ തുടര്‍ന്ന് ഇന്ത്യ അവിടെ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കലാപത്തിനിടെ മാധ്യമങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നേരെസംഘടിതമായ ആക്രമണം നടക്കു ന്നുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളര്‍ച്ചയിലും ഇന്ത്യന്‍ മിഷനുകളുടെ സുരക്ഷയിലു മുള്ള ശക്തമായ ആശങ്ക ഇന്ത്യ ഇതിനകം ബംഗ്ലാദേശ് സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്.


Read Previous

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ക്രമക്കേട്’: ‘വോട്ട് ചോരി’ ജര്‍മനിയിലും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നാണക്കേടെന്ന് ബിജെപി

Read Next

കെ കരുണാകരന്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യന്‍: ആലങ്കോട് ലീലാകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »