Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ കരുണാകരന്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യന്‍: ആലങ്കോട് ലീലാകൃഷ്ണന്‍


റിയാദ്: മതനിരപേക്ഷ നിലപാടും മതേതര ആത്മീയതയും കൈകോര്‍ത്തപ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥ ത്തില്‍ മതേതര രാഷ്ട്രമായതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയായിരുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ കെ കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.

കെ കരുണാകരന്‍ അനുസ്മരണത്തില്‍സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ഒന്‍പത് എംഎല്‍എ മാരില്‍ നിന്ന് കരുണാകരന്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിലെ ഐക്യമുന്നണി ഭരണം. മുസ്‌ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കൂടെ കൂട്ടി ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യനാണ് കെ കരുണാകരന്‍.

സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കിയിട്ടി ല്ലെന്ന് പറയുന്നത്. ഇന്ത്യയില്‍ ലക്ഷണമൊത്ത ഫാഷിസമാണുളളതെന്ന് ചരിത്രം മനസ്സിലാക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഇതുപറയാന്‍ പലര്‍ക്കും ഭയമാണ്. യൂറോപ്യന്‍ ഫാഷിസം രണ്ട് ലോക മഹായു ദ്ധങ്ങളുടെ ഇടവേളകളില്‍ താല്‍ക്കാലികമായി സംഭവിച്ചതാണ്. മുസോളിനി, ഹിറ്റ്‌ലര്‍ എന്നിവ രുടെ ഫാഷിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ആഴമേറിയ അടിവേരുകളില്ല. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം ബ്രാഹ്മണ മതങ്ങള്‍ ബുദ്ധനെ തോല്‍പ്പിച്ച കാലം മുതല്‍ വേരൂന്നിയ സവര്‍ണ ഫാഷിസമാണ്. സഹസ്രാബ്ദങ്ങളായി തണുത്തു കിടക്കുന്ന ഇതിന്റെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമാണ്. സവര്‍ണ ഫാഷിസത്തെ തോല്‍പ്പിച്ച തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നാഷണല്‍ കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്താനങ്ങള്‍ക്കും കമ്യൂണി സ്റ്റുകള്‍ക്കും പങ്കുണ്ട്. എന്നാല്‍ ചരിത്രം പഠിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം താല്‍ക്കാലികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കിയിട്ടില്ലെന്ന് പറയുന്നത്.

നൂറുകൊല്ലം പ്രവര്‍ത്തിച്ചതിന്റെ ഇരട്ടി ശക്തിയിലാണ് അടുത്ത 10 വര്‍ഷം സവര്‍ണ ഫാഷിസം പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഫാഷിസത്തെ തോല്‍പ്പിക്കാന്‍ ഫാഷിസത്തിന് കഴിയില്ല. ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിസിസി മെമ്പർ ആടാട്ട് വാസുദേവന്‍, നിഷാദ് ആലംകോട്, നാസർ വലപ്പാട് , ഡോക്ടർ ജയചന്ദ്രൻ , ജയൻ കൊടുങ്ങല്ലൂർ , യഹിയ കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗി ച്ചു. ശുകൂർ ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഷാനവാസ് മുനമ്പത് സ്വാഗതവും ഷബീർ വരിക്കാപ്പള്ളി നന്ദിയും പറഞ്ഞു .


Read Previous

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം’: ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

Read Next

കേരളമാകെ സ്‌പെഷ്യൽ ഡ്രൈവ്, മയക്കുമരുന്ന് വിൽപനയ്‌ക്ക് പിടികൂടിയത് 39 പേരെ, കിട്ടിയത് കഞ്ചാവ് ബീഡിയടക്കം ലഹരി വസ്‌തുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »