Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹിതയെന്ന് അറിഞ്ഞിട്ടും വഴിവിട്ട ബന്ധം, കുടുംബ ജീവിതം തകര്‍ത്തു; രാഹുലിനെതിരെ പരാതിക്കാരിയുടെ മുന്‍ പങ്കാളി


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി. രാഹുലിനെ തിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് പരാതിയുമായി മുഖ്യമന്ത്രി യെയും ഡിജിപിയെയും സമീപിച്ചത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, ഇത് കുടുംബം ജീവിതം തകര്‍ത്തെന്നും മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി.

പെണ്‍കുട്ടിയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാന്‍ വേണ്ടി യാണ് താന്‍ ഇടപെട്ടതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ അവകാശപ്പെട്ടത്. എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് പരാതിക്കാരന്‍. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ഇടപെട്ടത് എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം തെറ്റാണ്. തന്റെ സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചി ട്ടില്ല. രാഹുല്‍ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യുകയാണ് ചെയ്തത്. ചെറിയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ക്രിമിനല്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും. യുവതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും മാങ്കൂട്ടത്തില്‍ പുറത്തുവിട്ടു. തന്നെ സൈബറിടത്തില്‍ മോശമായി ചിത്രീകരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു. തനിക്കുണ്ടായ മാനഹാനിയില്‍ നടപടി വേണം. പാലക്കാട് എംഎല്‍എയ്ക്ക് എതിരെ ഭാരതീയ ന്യായ് സംഹിത 84-ാം വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം തുടങ്ങിയ വകുപ്പുകളിലാണ് നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.


Read Previous

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപി മുന്നണിയുടെ 68 പേർ എതിരില്ലാതെ വിജയിച്ചു; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read Next

ഞാന്‍ നിരപരാധി; കോടതികളില്‍ കുറ്റക്കാരല്ലാത്തവര്‍ ശിക്ഷിക്കപ്പെടാറുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »