Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വർണക്കൊള്ള കേസിൽ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി ഇഡി; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ‌ഡി).

പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‌ച കോടതിയെ സമീപിച്ചേക്കും എന്നാണ് വിവരം. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും. എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികൾ ആക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. 2019ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.

അതേസമയം, ഇന്നലെ ത​ന്ത്രി​യെയും​ ​അ​റ​സ്റ്റ് ചെയ്‌തതോടെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ​ ​അ​ടു​ത്ത​ത് ​ആ​രെ​ന്ന​തി​ൽ​ ​ആ​കാം​ഷ ഉയരുകയാണ്.​ ​ഉ​ന്ന​ത​രാ​യ​ ​ചി​ല​ർ​ ​ഇ​നി​യും​ ​പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് ​എ​സ്ഐ.ടി​ ​പ​റ​യു​ന്നു.​ ​ത​ന്ത്രി​യെ​ ​ചോ​ദ്യം​ചെ​യ്യു​ന്ന​തോ​ടെ​ ​പ​ല​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​ഉ​ത്ത​ര​മാ​കും.​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​ക​ട​ത്തി​യ​തെ​ങ്ങോ​ട്ട് ​എ​ന്ന​തട​ക്കം​ ​ഇ​നി​ ​വേ​ണം​ ​ക​ണ്ടെ​ത്താ​ൻ.​ ​

ദേ​വ​സ്വം​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നും​ ​സം​ശ​യ​മു​ന​യി​ലാ​ണ്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​എ​സ്​ഐടി​യു​ടെ​ ​ചോ​ദ്യ​ങ്ങ​ളെ​ല്ലാം​ ​ക​ട​കം​പ​ള്ളി​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​മൊ​ഴി​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​എ​സ്ഐടി​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​വൈ​രു​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​ക​ട​കം​പ​ള്ളി​ക്കും​ ​കു​രു​ക്കാ​വും.​ ​ബോ​ർ​ഡം​ഗ​മാ​യി​രു​ന്ന​ ​ശ​ങ്ക​ര​ദാ​സി​നെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യും.​ 2025​ൽ​ ​സ്വ​ർ​ണം​ ​പൂ​ശാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​അ​ന്ന​ത്തെ​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പ്ര​ശാ​ന്തി​നെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ചെ​യ്തേ​ക്കും.


Read Previous

തട്ടുകടകളിലെ വരുമാനം കുറഞ്ഞു,​ കാരണം അയൽസംസ്ഥാനത്തെ പുതിയ തീരുമാനം

Read Next

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »