ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണം മോഡി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹാവാര്‍ഡ് ലുട്ട്നിക്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തത് അഭിപ്രായ വ്യത്യാ സങ്ങള്‍ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംവദിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്നിക് വെളിപ്പെ ടുത്തിയത്. സംരംഭകനായ ചമത് പാലിഹാപിതിയ സംഘടിപ്പിച്ച ഓള്‍-ഇന്‍ പോഡ്കാസ്റ്റില്‍ ആണ് ലുട്ട്നിക് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് കരാര്‍ തയ്യാറാക്കിയി രുന്നു. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ മോഡി ട്രംപിനെ നേരിട്ട് വിളിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
ഡീല്‍ എല്ലാം തയ്യാറാക്കിയതാണ്. ഇത് ട്രംപിന്റെ ഇടപാടായതിനാല്‍ മോഡി അദ്ദേഹത്തെ വിളിക്കേണ്ടി യിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പിന്‍സ് എന്നിവിടങ്ങളില്‍ പോയി യുഎസ് വ്യാപാര ഇടപാടുകള്‍ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് അമേരിക്ക പ്രതീക്ഷിച്ചിരുന്നുവെന്നും ലുട്ട്നിക് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് 500 ശതമാനം വരെ നികുതി ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ട്രംപ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ലുട്നിക്കിന്റെ വെളിപ്പെ ടുത്തല്‍. 2025 അവസാനത്തോടെ വ്യാപാര കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നെങ്കിലും റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ഇതിന് വലിയൊരു തടസമായി തുടരുകയാണ്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് മോസ്‌കോയുടെ യുദ്ധ സന്നാഹങ്ങളെ സഹായിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഈ ബില്ലിലൂടെ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
